ഡൽഹി: അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലി അർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ കറുത്ത ആംബാൻഡുകള്‍ അണിഞ്ഞാണ് ഇന്ത്യൻ താരങ്ങൾ കളിക്കാനിറങ്ങിയത്. ഇന്നലെ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് മൻമോഹൻ സിങ്ങിനെ ഡൽഹിയിലെ എയിസിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ രാത്രി 9.51 ഓടെ മൻമോഹൻ സിങ് മരണപ്പെടുകയായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുറമെ മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ മറ്റ് മുൻ ഇന്ത്യൻ താരങ്ങളും അനുശോചനം രേഖപ്പെടുത്തിയയുണ്ട്. യുവരാജ് സിങ്, ഹർഭജൻ സിങ്, വീരേന്ദർ സെവാഗ്, വിവിഎസ് ലക്ഷ്മൺ എന്നിവരും തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി.