Saturday, November 23, 2024
Art & CultureLatest

ഉപഹാരം കിട്ടിയ നളിനകാന്തിയിലെ കഥ വായിച്ച് ഉദ്ഘാടനം.


കോഴിക്കോട് : ദർശനം ഗ്രന്ഥശാലയുടെ 20 നാൾ നീളുന്ന വായന പക്ഷാചരണം ടി പത്മനാഭന്റെ നളിനകാന്തിയിലെ ‘ പൂച്ചകളുടെ വീട് ‘ എന്ന ചെറുകഥ വായിച്ച് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. പി എൻ ഉദയഭാനു ഉദ്ഘാടനം ചെയ്തു.

കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയം എം എൻ സത്യാർത്ഥി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി സിദ്ധാർത്ഥൻ അധ്യക്ഷനായി. വായനാ പക്ഷാചരണത്തിലെ ഒന്നാം കഥ മർമ്മരങ്ങളുടെ രചയിതാവ് എം ഗോകുൽദാസിനെ ഉൺമ മോഹന്റെ ‘ കടലിൽ കടു കല്ല, കടുകിൽ കടലാണ് ‘ സീരീസിലെ അഞ്ചാം വോള്യം സത്യത്തിന്റെ മുഖങ്ങൾ നല്കി സെക്രട്ടറി എം എ ജോൺസൺ ആദരിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ എഴുത്തുകാരായ മാനസി, ലൈല അലക്സ് , സരോജിനി ഉണ്ണിത്താൻ, ശ്രീപ്രസാദ് വടക്കേപ്പാട്ട്, എൽവിസ് പാറമേൽ , സൈനുദീൻ മുണ്ടക്കയം, ചന്ദ്രബാബു പനങ്ങാട്, മനോജ് വീട്ടിക്കാട്, സുരേഷ് വർമ്മ എന്നിവരുടെ രചനകൾ വായിയ്ക്കാം. പ്രതിദിന ചോദ്യങ്ങളും വിജയികൾക്ക് പ്രമുഖ സാഹിത്യകാരൻമാർ കയ്യൊപ്പു ചാർത്തിയ പുസ്തകങ്ങളും സമ്മാനമായി നല്കും . ഐ ടി കോർഡിനേറ്റർ ഡഗ്ളസ് ഡി സിൽവ വായന മത്സര വിജയി കൾക്ക് സാഹിത്യകാരൻമാർ കയ്യൊപ്പ് ചാർത്തിയ പുസ്തകങ്ങൾ സമ്മാനമായി നല്കി.

താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി കെ ശാലിനി ,ജോയിന്റ് സെക്രട്ടറി ടി കെ സുനിൽകുമാർ , വൈസ് പ്രസിഡന്റ് സി പി ആയിഷ ബി എന്നിവർ പ്രസംഗിച്ചു. വായന മത്സരത്തിന് തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.


Reporter
the authorReporter

Leave a Reply