Thursday, December 26, 2024
BusinessEducationLatest

ഐ എ ബി അംഗീകാരം  വീണ്ടും ജി ടെക്കിന്  ;  മെഹറൂഫ് മണലൊടി  അവാർഡ് ഏറ്റുവാങ്ങും  


കോഴിക്കോട് : യു കെ  ആസ്ഥാനമായ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ബുക്ക് കീപ്പേഴ്‌സിന്റെ ( ഐ എ ബി) ലോകത്തെ ഏറ്റവും മികച്ച സെന്ററിനുള്ള അംഗീകാരം വീണ്ടും ജി.ടെക്കിന് ലഭിച്ചതായി ജി ടെക്  മാനേജ്മെന്റ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.. ജൂൺ 22 ന് ബ്രിട്ടീഷ് പാർലമെൻറിൽ   Mr. ഫാബിൻ ഹാമിൽടൺ  UK. എം പി. യുടെ  അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ജി-ടെക്  ചെയർമാൻ & മാനേജിംഗ് ഡയറക്ടർ മെഹ്റൂഫ് മണലൊടി അവാർഡ് ഏറ്റുവാങ്ങും. തുടർച്ചയായ എട്ടാം തവണയാണ്  G-TEC ഈ അവാർഡിന് അർഹമാകുന്നത്.
യു. കെ പാർലമെന്റിലൂടെ നൽകപ്പെടുന്ന  IAB അവാർഡ് ആണ് ജിടെക്കിൻറെ ചെയർമാനെ തേടി എത്തിയത്.
അക്കൗണ്ടിംഗ് ആൻഡ് മാനേജ്മെന്റ് വിഭാഗത്തിലെ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട  സർട്ടിഫിക്കേഷൻ ബോഡിയാണ് IAB. 21 വർഷങ്ങളായി ഐടി വിദ്യാഭ്യാസ രംഗത്തുള്ള ജി-ടെക്കിൻറെ DIFA  (Diploma in Indian & Foreign Accounting) എന്ന കോഴ്സിലൂടെയാണ് വിദ്യാർത്ഥികൾക്ക് ഐ എ ബി യുടെ സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നത്.
ജിടെകിന്റെ സംസ്ഥാനത്തെ    250 ൽ പരം സെന്ററുകളിലും,  തമിഴ്നാട്, കർണാടക, വെസ്റ്റ് ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ  സ്ഥാപനങ്ങളിൽ നിന്നും  19 രാജ്യങ്ങളിലായി 560  സെന്ററുകളിലൂടെയും IAB-UK യുടെ കോഴ്സുകൾ ലഭ്യമാക്കുന്നുണ്ട്.
ഇതിനോടകം തന്നെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ജി ടെക്കിലൂടെ ഐ എ ബി – യു ക്കെ യുടെ വിവിധ കോഴ്‌സുകൾ പഠിച്ചു ജോലി നേടിയതായും ജിടെക് മാനേജ്മെന്റ് അറിയിച്ചു.  അക്കൗണ്ടിംഗ് കരിയർ  ആഗ്രഹിക്കുന്നവർക്ക് ലെവൽ-3 എന്ന ബെഞ്ച്മാർക്ക് ക്വാളിഫിക്കേഷനാണ് IAB-UK നൽകുന്നത്.          വാർത്താ സമ്മേളനത്തിൽ  G-TEC GM കെ. ബി.  നന്ദകുമാർ, AGM തുളസീധരൻ പിള്ള, VICE PRESIDENT ദീപക് പടിയത്ത്, മാർക്കറ്റിംഗ് മാനേജർ അൻവർ സാദിഖ് എന്നിവർ സംസാരിച്ചു.

Reporter
the authorReporter

Leave a Reply