Tuesday, December 3, 2024
HealthLocal News

ബീച്ച് ആശുപത്രിയിലെ ചികിത്സാ പിഴവ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്


കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ തോളിനിട്ട കമ്പി നീക്കം ചെയ്യുന്നതിനിടയിൽ വീണ്ടും എല്ല് പൊട്ടിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഡിസംബർ 21 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

നടുവട്ടം സ്വദേശിനിക്കാണ് ചികിത്സാ പിഴവ് സംഭവിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് 2 ദിവസം കഴിഞ്ഞാണ് എല്ല് പൊട്ടിയതായി കണ്ടെത്തിയത്. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.


Reporter
the authorReporter

Leave a Reply