കൊച്ചി:ഇതാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 85000 എന്ന മാന്ത്രികസംഖ്യ മറികടന്നു.
വെള്ളിയുടെ വിലയിലും വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.
ഡോളറിന്റെ ബലഹീനതയും നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷകളും ആണ് സ്വര്‍ണ വിലയെ പുതിയ ഉയരത്തില്‍ എത്തിച്ചിരിക്കുന്നത്
എംസിഎക്സില്‍ ഒരു ടണ്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില പുതിയ റെക്കോര്‍ഡ് ഉയരത്തിലെത്തി.
ഒക്ടോബറില്‍ ഫെഡ് റിട്ടേണ്‍ കുറയ്ക്കാനുള്ള 90 ശതമാനം സാധ്യതയും ഡിസംബറില്‍ മറ്റൊരു റിട്ടേണ്‍ കുറയ്ക്കാനുള്ള 65 ശതമാനം സാധ്യതയുമാണ് വിപണിയില്‍ ഇപ്പോള്‍ വില നിശ്ചയിക്കുന്നത്.
എംസിഎക്‌സ് ഗോള്‍ഡ് ഡിസംബര്‍ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 1,15,590 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയപ്പോള്‍,
എംസിഎക്‌സ് സില്‍വര്‍ ഡിസംബര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 1,43,637 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി.
അതേസമയം കേരളത്തില്‍ ഇന്ന് ഗ്രാം, പവന്‍ നിരക്കുകളില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 85 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 10585 രൂപയായിരുന്ന ഗ്രാം വില ഇന്ന് 10670 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ എത്തി.
ഒരു ഗ്രാം സ്വര്‍ണത്തിന് 11000 എന്ന മാന്ത്രിക സംഖ്യ തൊടാന്‍ ഇനി വെറും 330 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്.
എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്. 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 85360 രൂപയാണ് വില. ഇന്നലെ 84680 രൂപയായിരുന്നു പവന്‍വില. ഇതാണ് ഇന്ന് 680 രൂപ വര്‍ധിച്ചത് 85000 എന്ന മാന്ത്രികസംഖ്യ പിന്നിട്ടത്.
ഡോളറിന്റെ ദുര്‍ബലതയും യുഎസ് ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം പലിശനിരക്കുകള്‍ കൂടുതല്‍ കുറയ്ക്കുമെന്ന പ്രതീക്ഷകളും വര്‍ധിച്ചുവരുന്നതിനാല്‍ അന്താരാഷ്ട്ര സ്വര്‍ണ വില ഇനിയും വര്‍ധിക്കും എന്നാണ് റിപ്പോര്‍ട്ട്.