Friday, December 27, 2024
General

വെളി മൈതാനത്തെ പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി; ​ഗാലാ ഡി കൊച്ചി നൽകിയ ഹർജിയിൽ നടപടി


കൊച്ചി: ഫോർട്ട് കൊച്ചി വെളി മൈതാനത്തെ പാപ്പാ‍ഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതിയുടെ അനുമതി. ഉപാധികളോടെയാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. പാപ്പാഞ്ഞിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡുകൾ തീർക്കണം. പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. സംഘാടകരായ ഗാലാ ‍ഡി കൊച്ചി നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരിക്കുന്നത്. ഇതോടെ കൊച്ചിയിലെ പുതുവത്സരാഘോഷത്തിൽ ഇത്തവണ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കും. കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരേഡ് മൈതാനത്തും ഗാലാ ഡി കൊച്ചിയുടെ നേതൃത്വത്തിൽ പരേഡ് മൈതാനത്തും പാപ്പാഞ്ഞിയെ കത്തിക്കും.


Reporter
the authorReporter

Leave a Reply