കോഴിക്കോട് :അപകടത്തെ തുടർന്ന് നട്ടെല്ലിന് ക്ഷതമേറ്റ് ചികിത്സയിലുള്ളവരും രോഗത്തെ അതിജീവിക്കുന്നവരും വെള്ളിമാട് കുന്ന് ജെ.ഡി.ടി ഓഡിറ്റോറിയത്തിൽ ഒത്തു കൂടി.പരിപാടിയിൽ പങ്കെടുത്തവർ പങ്ക് വെച്ച അനുഭവങ്ങൾ രോഗാവസ്ഥ നേരിടുന്നവർക്ക് ആശ്വാസമായി.
നിർദ്ധന രോഗികൾക്ക് മരുന്നും ചികിത്സയും നൽകി സേവന രംഗത്ത് രണ്ടര പതിറ്റാണ്ടിലേറെയായി മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹെൽപ്പിങ് ഹാന്റ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ന്യൂറോ റിഹാബ് പദ്ധതിയായ റീഹാബിറ്റിന്റെ വാർഷിക സംഗമ വേദി പുതുമയുള്ള അനുഭവമാകുകയായിരുന്നു.
ദുബൈ ഫാത്തിമ ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോ:കെ.പി ഹുസൈൻ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റിന്റെ കീഴിൽ 10 ഏക്കറിൽ ഒരുങ്ങുന്ന കേരള ന്യൂറോ റിഹാബ് ഇൻസ്റ്റിറ്റ്യൂട്ട് അന്താരാഷ്ട നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രമായി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ കെ.പി ഹനീഫ അധ്യക്ഷത വഹിച്ചു.
പ്രഗത്ഭ മോട്ടിവേഷൻ പ്രഭാഷകൻ പി.എം.എ ഗഫൂർ സംവദിച്ചു. നാഡി സംബന്ധമായ അസുഖങ്ങൾ വന്നവർ ശ്രദ്ധിക്കേണ്ട കുറിപ്പുകൾ അടങ്ങിയ പുസ്തകം ഡോ.ബീന ഹുസൈൻ പ്രകാശനം ചെയ്തു .പി കെ ഗ്രൂപ്പ് ചെയർമാൻ പി കെ അഹമ്മദ്,
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ഡയറക്ടർ ഡോ. അൻവർ ഹുസൈൻ, റിഹാബിറ്റ് കെയർ ഹോം ചീഫ് ഫിസിയാട്രിസ്റ്റ് ഡോ. എ അഫ്ര ആയിഷ, ബ്രിട്കോ ഗ്രൂപ്പ് ചെയർമാൻ സുധീർ ചെറുവാടി, ഇഖ്‌റാ ഹോസ്പിറ്റൽ ഡയറക്ടർ പി.സി അൻവർ, മാനേജ്‌മന്റ് ട്രെയ്നർ പി കെ ആഷിഖ്, ബഷീർ മമ്പുറം എന്നിവർ പ്രസംഗിച്ചു.
ട്രസ്റ്റ് പ്രസിഡന്റ് കെ വി നിയാസ് സ്വാഗതവും
റീഹാബിറ്റ് സി.ഇ.ഒ സി. മിറാഷ് നന്ദിയും പറഞ്ഞു.
108 പേരെയാണ് റിഹാബിറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ട്രസ്റ്റ് സൗജന്യമായി ചികിത്സിക്കുന്നത്.
60 പേരെ ഒരു വർഷത്തിനുള്ളിൽ മുന്നോട്ടുള്ള ജീവിതത്തിന് പ്രാപ്തരാക്കി. നിലവിൽ 48 പേരുടെ ചികിത്സ പദ്ധതിയിലൂടെ തുടരുന്നതായി ട്രസ്റ്റ് പ്രസിഡന്റ് കെ.വി നിയാസ് പറഞ്ഞു. ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രമായ പുളിക്കൽ എബിലിറ്റി ഫൗണ്ടേഷനിലെയും, ഭിന്നശേഷി കൂട്ടായ്മയായ മലപ്പുറം കൊമ്പൻസിലെയും കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചു.