കോഴിക്കോട്: ഭാരതം മുന്നോട്ട് വെക്കുന്ന വസുദൈവ കുടുംബകം എന്ന ആശയം തന്നെയാണ് റോട്ടറി ക്ലബിന്റെതെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള.
റോട്ടറി ഡിസ്ട്രിക്ട് 3204 ന്റെ വാർഷിക സമ്മേളനം പ്രണയം , ഫറോക്ക് കെ ഹിൽസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തെ ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴും ഉള്ളത്. ഉക്രയിൻ റഷ്യ യുദ്ധത്തിൽ ഇന്ത്യ മധ്യസ്ഥം വഹിക്കണമെന്ന് ആവശ്യം ഉയർന്നത് ഏറ്റവും പുതിയ ഉദാഹരണമാണെന്ന് ഗവർണർ കൂട്ടിച്ചേർത്തു.
ഡിസ്ട്രിക്റ്റ് ഗവർണർ പ്രമോദ് വി വി നായനാർ അധ്യക്ഷത വഹിച്ചു.
ഡോ. ഹരികൃഷ്ണൻ നമ്പ്യാർ, ഡോ. സേതു ശിവ ശങ്കർ, ഡോ. ജയപ്രകാശ് വ്യാസ്, എം ശ്രീകുമാർ ,
മോഹൻ ചെറുകാട്ട് എന്നിവർ
പ്രസംഗിച്ചു.
സംഘാടക സമിതി ചെയർമാൻ കെ വി സക്കീർ ഹുസൈൻ സ്വാഗതവും മോഹൻ ദാസ് മേനോൻ നന്ദിയും പറഞ്ഞു.
കാലിക്കറ്റ് റോട്ടറി ക്ലബ്ബ് ഈസ്റ്റിന്റെ സഹകരണത്തോടെ നടത്തുന്ന സമ്മേളനത്തിൽ രണ്ട് ദിവസങ്ങളിലായി
റോട്ടറി ഇന്റർനാഷണൽ ഡയറക്ടർ ഇലക്ട് അനിരുദ്ധ് റോയ് ചൗധരി, മുൻ ഡയറക്ടർ കമാൽ സാഗ് വി , കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് , അമേരിക്ക സി എ ഡി ഐ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ഈനാസ് , ഇന്റർനാഷണൽ ട്രെയിനർ ജി ബാല, കൽക്കി സുബ്രഹ്മണ്യം , ഡോ. ഫാബിത് മൊയ്തീൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
വിദേശത്തെയും സ്വദേശത്തെയും കലാകാരന്മാരുടെ നൃത്ത
സംഗീത വിരുന്നും വിവിധ രാജ്യങ്ങളിലെ ഭക്ഷണ വിഭവങ്ങൾ ഉൾപ്പെടുത്തിയ സ്റ്റാളും ഒരുക്കിയിരുന്നു.