കോഴിക്കോട്: നോർത്ത് നിയോജകമണ്ഡലത്തിലെ ദർശനം ഗ്രന്ഥാലയം, സ്നേഹ കുടംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ എനർജി മാനേജ്മെന്റ് സെന്റർ കേരള യുടെ സാമ്പത്തിക സഹായത്തോടെ ഊർജ കിരൺ ശില്പശാല സംഘടിപ്പിച്ചു.
തിരുവനന്തപുരം സെന്റർ ഫോർ എൺവയോൺമെന്റ് ആന്റ് ഡവലപ്മെന്റിന്റെ സഹകരണത്തോടെയുള്ള ശില്പശാല കോർപ്പറേഷൻ പൂളക്കടവ് വാർഡ് കൗൺസിലർ ഫെനിഷ സന്തോഷ് ഉദ്ഘാടനം ചെയ്തു.
ദർശനം ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി പി ആയിഷ ബി അദ്ധ്യക്ഷത വഹിച്ചു.
സ്നേഹ കുടുംബശ്രീ സെക്രട്ടറി സിംല രാഘവൻ, സൗഹൃദം വനിത സ്വയം സഹായ സംഘം സെക്രട്ടറി പ്രസന്ന നമ്പ്യാർ, കേരള സ്റ്റേറ്റ് റൂട്രോണിക്സ് ചെയർ പേഴ്സൺ സി എൻ സുഭദ്ര, കരുമകൻ കാവ് ക്ഷേത്ര പരിപാലന സമിതി സെക്രട്ടറി കെ കെ വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.
ഇഎംസി റിസോഴ്സ് പേഴ്സൺ കെ പവിത്രൻ , ഗവ. ഐ ടി ഐ ലെ ടി പി മുഹമ്മദ് ഹാരിസ് എന്നിവർ പാഴായ 80 എൽ ഇ ഡി ബൾബുകൾ പുന:രുപയോഗിക്കുന്നതിനും ബ്രഷ് ലെസ് ഡയറക്ട് കറണ്ട് ഫാൻ നിർമ്മിക്കുന്നതിനുമുള്ള പരിശീലനം നല്കി.ദർശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസൺ സ്വാഗതവും ചെയർമാൻ കെ കുഞ്ഞാലി സഹീർ നന്ദിയും പറഞ്ഞു.