കോഴിക്കോട്:കേരളത്തിൻ്റെ സാമ്പത്തിക നില തകർന്നിരിക്കുകയാണ്.
തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്.
എ.കെ.ജി ജീവിച്ചിരുന്നെങ്കിൽ പിണറായി വിജയനെ ചവിട്ടി പുറത്താക്കുമായിരുന്നെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എ.എൻ.രാധാകൃഷണൻ പറഞ്ഞു.മാരാർജി ഭവനിൽ നടന്ന ബി.ജെ.പി.ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ സജീവൻ അധ്യക്ഷം വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രഘുനാഥ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്, ദേശീയ നിർവ്വാഹക സമതി അംഗം കെ.പി ശ്രീശൻ ,ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ
അഡ്വ.കെ ശ്രീകാന്ത്, സഹ പ്രഭാരി കെ.നാരായണൻ മാസ്റ്റർ, സംഘടനാ സെക്രട്ടറി ജി.കാശിനാഥ് മേഖലാ പ്രസിഡൻ്റ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ, ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡൻറ് എൻ.പി.രാധാകൃഷ്ണൻ, മേഖലാ സെക്രട്ടറി എൻ.പി.രാമദാസ്, ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, വൈസ് പ്രസിഡൻ്റ് മാരായ കെ.പി.വി ജയലക്ഷ്മി, പൊക്കിണാരി ഹരിദാസ്, ടി.ബാലസോമൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡൻ്റ് ശശിധരൻ നാരങ്ങയിൽ എന്നിവർ സംസാരിച്ചു.
പ്രമേയം
കോഴിക്കോടിന്‍റെ പേര് ലോകോത്തരവേദികളിലെത്തിച്ച 14 വര്‍ഷമായി പൂട്ടിക്കിടക്കുന്നതും ഇപ്പൊഴും നൂറിലധികം വരുന്ന തൊഴിലാളികൾ ജീവിതം തിരിച്ചുപിടിക്കാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതുമായ കോമണ്‍ വെല്‍ത്ത് ഫാക്ടറി സർക്കാർ ഏറ്റെടുത്ത ഉത്തരവ് വന്നിട്ട് 5 വർഷം പൂർത്തിയായിക്കഴിഞ്ഞു. പിണറായി സർക്കാർ ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് സ്വീകരിക്കുന്നത്. കമ്പനി ഭൂമി ചുളുവിലക്ക് തട്ടിയെടുക്കാനുള്ള സി.പി.എം. പദ്ധതി തകർന്നു പോയതിലുളള വിരോധം തീർക്കുന്നതിനാണ് ഏറ്റെടുക്കൽ നടപടി വൈകിപ്പിക്കുന്നത് എന്നതാണ് വസ്തുത. കേരളത്തിലെ വ്യവസായങ്ങളുടെ ഒരു വലിയ കേന്ദ്രമായിരുന്ന കോഴിക്കോട് ഇന്ന് വ്യവസായങ്ങളുടെ ശ്മശാന ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്. മാവൂർ ഗ്വാളിയറയോൺ സ് , കുന്നത്തറ ടെക്സ്റ്റയിൽ സ് , 12-ഓളം ഓട്ടുകമ്പനികൾ, കേരള സോപ്സ്, എന്നിവ ഇതിനകം പൂട്ടിക്കഴിഞ്ഞു. സ്റ്റീൽ കോപ്ലക്സും , തിരുവണ്ണൂർ കോട്ടൺ മില്ലും, ഏതു സമയത്തും താഴു വീഴുന്ന അവസ്ഥയിലുമാണ്. തൊഴിലധിഷ്ഠിത വ്യവസായ ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതുകാരണം ഏകദേശം 20000 – ഓളം തൊഴിലാളികൾ നേരിട്ടും, അത്ര തന്നെ പരോക്ഷമായും ഈ വ്യവസായങ്ങളെ ആശ്രയിച്ചു ജീവിച്ചിരുന്നതാണ്. തൊഴിലാളി സർക്കാർ എന്ന് ഉദ്ഘോഷിക്കുന്ന വർ ഇതൊന്നും ശ്രദ്ധിക്കാതെ പോയതിനാൽ ഇത്രയും തൊഴിലാളി കുടുംബങ്ങൾ ഇന്ന് വഴിയാധാരമായിരിക്കുകയാണ്. അതുകൊണ്ട് അവശേഷിക്കുന്ന വ്യവസായങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കോം ട്രസ്റ്റ് ഫാക്ടറി എത്രയും വേഗത്തിൽ സർക്കാർ ഏറ്റെടുക്കല്‍ നടപടി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബി.ജെ.പി. കോഴിക്കോട് ജില്ലാ കമ്മറ്റി സമര രംഗത്തുളള തൊഴിലാളികൾക്ക് എല്ലാ വിധത്തിലുളള പിന്തുണയും , ഐക്യദാർഡ്യവും ചെയ്തുവരുന്നതോടൊപ്പം പ്രത്യക്ഷസമരത്തിലേക്കിറങ്ങിയിരിക്കുകയാണ്.. തുടർന്നും സർക്കാർ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം എടുക്കാത്ത പക്ഷം വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുന്നകോഴിക്കോടിന്‍റെ ജനാവലിയെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് പാർട്ടി നേതൃത്വം നൽകാനുള്ള ഒരുക്കത്തിലാണ്.കോഴിക്കോടിന്‍റെ മുഖമുദ്രയായ സ്ഥാപനത്തിന്‍റെ വീണ്ടെടുപ്പിന് ആക്കം കൂട്ടാനും, കോം ട്രസ്റ്റ് തൊഴിലാളികളുടെ ന്യായമായ ആവശ്യത്തിനും എത്രയും വേഗത്തിൽ തീരുമാനമുണ്ടാക്കാനും നാളിതുവരെ തുടരുന്ന വഞ്ചനാപരമായ നിലപാട് അവസാനിപ്പിച്ച് രാഷ്ട്പതി ഒപ്പിട്ട ഉത്തരവ് നടപ്പിലാക്കാന്‍ ആര്‍ജ്ജവം കാണിക്കണമെന്ന് ബിജെപി കോഴിക്കോട് ജില്ലാ സമിതി യോഗം സംസ്ഥാനസർക്കാറിനോട് ആവശ്യപ്പെടുന്നു.
അതാരകൻ: ശശിധരന്‍ നാരങ്ങയില്‍(ഒബിസി മോര്‍ച്ച ജില്ലാപ്രസിഡന്‍റ്)