Thursday, December 5, 2024
GeneralLatest

യുക്രൈനിൽ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് സര്‍ക്കാര്‍ നല്‍കും; മുഖ്യമന്ത്രി


യുക്രൈനിൽ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഫെയ്‌സബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. വിദ്യാര്‍ത്ഥികളുടെ നാട്ടിലേക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും.വിമാനത്താവളത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനും അവര്‍ക്ക് വേണ്ട അവശ്യ സൗകര്യം ഒരുക്കുവാനും ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുക്രൈനിൽ നിന്ന് ഡല്‍ഹിയിലെത്തുന്ന മലയാളികളെ സൗജന്യമായി കേരളത്തിലേക്ക് എത്തിക്കുമെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി പറഞ്ഞു. ആവശ്യമെങ്കില്‍ മലയാളികള്‍ക്ക് വേണ്ട താമസ സൗകര്യവും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസില്‍ താമസ സൗകര്യം ഒരുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇന്ന് നാലുമണിക്കാണ് ഉക്രൈനില്‍ നിന്നുള്ള ആദ്യ സംഘം ഡല്‍ഹിയില്‍ എത്തുക. റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റ് വിമാനത്താവളത്തില്‍ ആദ്യ ഇന്ത്യന്‍ സംഘം എത്തിയിട്ടുണ്ട്. ആകെ 470 വിദ്യാര്‍ത്ഥികളാണ് ഉള്ളത്. സംഘത്തില്‍ 17 മലയാളികളും ഉണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം:

യുക്രൈനിൽ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തി.


Reporter
the authorReporter

Leave a Reply