Wednesday, January 22, 2025
General

യാത്രക്കാർക്ക് സന്തോഷവാർത്ത; എയര്‍ ഇന്ത്യ എക്സ്‍പ്രസ് കോഴിക്കോടു നിന്നുള്ള സര്‍വിസുകള്‍ വര്‍ധിപ്പിച്ചു


മസ്കറ്റ്: എയര്‍ ഇന്ത്യ എക്സ്‍പ്രസ് ഒമാനിലേക്കുള്ള സര്‍വിസുകള്‍ വര്‍ധിപ്പിച്ചു. സലാല-കോഴിക്കോട് റൂട്ടിലാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസ് സര്‍വിസുകള്‍ വര്‍ധിപ്പിച്ചത്. ആഴ്ചയില്‍ ഇനി രണ്ട് ദിവസം എയർഇന്ത്യ സര്‍വിസ് നടത്തും.

ഞായര്‍, വ്യാഴം ദിവസങ്ങളിലാണ് സര്‍വിസ് നടത്തുക. ടിക്കറ്റ് ബുക്കിങും ആരംഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ വെബ്സൈറ്റ് വഴിയും ട്രാവല്‍ ഏജന്‍സികള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. രാ​വി​ലെ 10.55ന് സ​ലാ​ല​യി​ൽ ​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കീട്ട് 4.15നാണ് ​കോ​ഴി​ക്കോ​ടെ​ത്തുക. തിരികെ ഇ​വി​ടെ​ നി​ന്നും പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 7.25ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പ​ത്ത് മ​ണി​യോ​ടെ​ സ​ലാ​ല​യി​ലെ​ത്തും. ഞായര്‍, വ്യാഴം ദിവസങ്ങളിലും ഇതേ ഷെഡ്യൂൾ തന്നെയാണ്. നിലവില്‍ 44 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ദോഫാര്‍, അല്‍ വുസ്ത മേഖലകളില്‍ നിന്നുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഈ സര്‍വിസുകള്‍.


Reporter
the authorReporter

Leave a Reply