BusinessLatest

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്ന് പുതിയ റെക്കോഡിലെത്തി

Nano News

കോഴിക്കോട്: സ്വർണത്തിന് ഗ്രാമിന് 40 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 10,320 രൂപയായാണ് സ്വർണവില ഉയർന്നത്.

പവന് 340 രൂപയുടെ വർധന. 82,560 രൂപയായാണ് സ്വർണവില വർധിച്ചത്. ആഗോളവിപണിയിലും സ്വർണം പുതിയ റെക്കോഡ് കുറിക്കാനുള്ള ഒരുക്കത്തിലാണ്.

18 ഗ്രാം സ്വർണത്തിൻ്റെ വില 40 രൂപ വർധിപ്പിച്ച് 8480 ആയി. സ്പോട്ട് ഗോൾഡിന്റെ വില 0.1 ശതമാനം ഉയർന്ന് 3,688.76 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.5 ശതമാനം ഉയർന്ന് 3,723.70 ഡോളറായി ഉയർന്നു.

ഈയാഴ്ച യു എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുന്നത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടാവും. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ ഉൾപ്പടെയുള്ളവരുടെ പ്രസംഗങ്ങൾ ഈ ആഴ്‌ച വരുന്നുണ്ട്.ഇതെല്ലാം വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.


Reporter
the authorReporter

Leave a Reply