Thursday, December 5, 2024
Art & CultureLatest

ഓർമ്മ ചെമ്പ് ; പൂർവ്വ വിദ്യാർത്ഥി സംഗമം


കോഴിക്കോട് :സെന്റ് ആന്റണിസ് എ. യു. പി. സ്കൂൾ ഓർമ്മ ചെമ്പ് പൂർവ്വ വിദ്യാർത്ഥി സംഗമവും, മുൻ കാല അധ്യാപകരെ ആദരിക്കലും നടത്തി.

40 വർഷങ്ങൾ കഴിഞ്ഞ് ഒത്ത് കൂടിയ സഹപാഠികളും.ആ കാലഘട്ടത്തിൽ പഠിപ്പിച്ച അധ്യാപകരുടെ  സംഗമം കൂടിയായി മാറി. സെന്റ് ആന്റണിസ് എ. യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്കായുള്ള കൈത്താങ്ങ് പരിപാടിക്കും തുടക്കം കുറിച്ചു. പൂർവ്വ വിദ്യാർത്ഥി സംഗമവും, ആദരിക്കലും കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി. പി. മുസാഫിർ അഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

പൂർവ്വ വിദ്യാർത്ഥി സംഘടന ചെയർമാൻ സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു.ടെസി ടീച്ചർക്കുള്ള മെമെന്റൊയും, പൊന്നാടയും ഫാദർ ജെറാം അണിയിച്ചു.ചടങ്ങിൽ
പഴയ കാല അധ്യാപകരെ ആദരിച്ചു.
അശ് വാക്ക് വരച്ച ടെസി ടീച്ചറുടെ
ഛയ ചിത്രം ടീച്ചർക്ക് സമ്മാനിച്ചു.
വാർഡ് കൗൺസിലർ എസ്. കെ. അബൂബക്കർ. കൗൺസിലർ അൽഫോൺസാ മാത്യു, ഫാദർ ജെറാം ചുങ്കത്തറ ,സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നിധിഷ, സെന്റ് അഞ്ജലസ് എ. യു. പി. സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ നിമിഷ,ജൗഹർ കെ കെ,പി ടി എ പ്രസിഡന്റ്‌ എൻ പി അബ്ദുൽ സലീം, അധ്യാപകരെ  എലിയമ്മ ടീച്ചർ, സഫറി വെള്ളയിൽ, രാജേഷ് കുമാർ,എന്നിവർ സംസാരിച്ചു.പാട്ടുറുമാൽ ഫെയീം ഇൻഹം റഫീഖ്,മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബാർ ചിരി എന്ന പരിപാടിയിലുടെ പ്രശസ്തരായ രജനി, നടൻ അശ്വിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മുഹമ്മദ്‌ റൂസ്തം സ്വാഗതവും, അൻവർ സാദത്ത് നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply