കോഴിക്കോട്:ബംഗളൂരുവിൽ വച്ച് നടന്ന ഓജസ്സ് 2021-22 ദേശീയ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവലിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഗായത്രി മധുസൂദനനെ എസ്.സി മോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു.ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് എസ്.സിമോർച്ച ജില്ലാ കമ്മിറ്റിയുടെ ഉപഹാരം നൽകി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സുധീർ, എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രവീൺ ശങ്കർ, മനോജ് മുള്ളമ്പലം,ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി അനിൽകുമാർ, ബി.ജെ.പി സൗത്ത് മണ്ഡലം സെക്രട്ടറി ശിവരാമൻ,കോടിയാട്ട് ബൂത്ത് പ്രസിഡന്റ് ഹരിദാസൻ, സഞ്ജയ് എന്നിവർ സംബന്ധിച്ചു.
