കോഴിക്കോട് : ട്രോളിംഗ് നിരോധന കാലയളവിൽ തൊഴിൽ രഹിതരാകുന്ന മത്സ്യ തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ കോഴിക്കോട് വിതരണം ചെയാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബുവിൻ്റെ നേതൃത്വത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി. സതീശനെ ഉപരോധിച്ചു.
ജൂൺ 9 ആരംഭിച്ച ട്രോളിങ്ങ് നിരോധനം 52 ദിവസം കഴിഞ്ഞ് ജൂലൈ 31 ന് അവസാനിച്ചിട്ടും കോഴിക്കോട് ഇതുവരെ
സൗജന്യ റേഷൻ വിതരണം ചെയ്തിട്ടില്ല. കണ്ണൂർ ജില്ല ഫിഷറീസ് ഓഫിസറെ ഡപ്യുട്ടി ഡയറക്ടർ പി. വി. സതിശൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ റേഷൻ വിതരണം നടന്നിട്ടുണ്ട് എന്ന് വിവരം നൽകി.
5000 ലധികം മത്സ്യ തൊഴിലാളികളുടെ ലിസ്റ്റ് സപ്ലൈ ഓഫീസർക്ക് നൽകിയതാണെന്നും
ജില്ല സപ്ലൈ ഓഫിസറോട് വിശദികരണം ചോദിച്ച് സൗജന്യ റേഷൻ കോഴിക്കോട് വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന ഡെപ്യൂട്ടി ഡയക്ടറുടെ നൽകിയ ഉറപ്പിനെ തുടർന്ന് ഉപരോധ സമരം അവസാനിപ്പിച്ചു.
സമരത്തിന് മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ, സെക്രട്ടറി പി.കെ. മാലിനി. സോഷ്യൽ മീഡിയ മണ്ഡലം സഹ കൺവീനർ അരുൺ രാമദാസ് നായക്ക്, ഏരിയ പ്രസിഡണ്ടുമാരായ മധു കാമ്പുറം, ടി.പി. സുനിൽ രാജ് ജനറൽ സെക്രട്ടറിമാരായ മാലിനി സന്തോഷ്, ടി.കെ. അനിൽകുമാർ, വൈസ് പ്രസിഡണ്ടുമാരായ ടി.പി.സജീവ് പ്രസാദ്, വി.ടി. സന്തോഷ്, മഹിളമോർച്ച ഏരിയ പ്രസിഡണ്ട് സജിത സുഗേഷ് ബുത്ത് ജനറൽ സെക്രട്ടറി ടി.ഡി. മനോജ് എന്നിവർ നേതൃത്വം നൽകി.














