കോഴിക്കോട്:വൈദ്യരത്നം ട്രീറ്റ്മെന്റ് സെന്റർ കോഴിക്കോടും, ചാലപ്പുറം രക്ഷാ സമിതിയും, സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ ഔഷധ സസ്യ വിതരണം സംഘടിപ്പിച്ചു.
പുഷ്പ ജംഗ്ഷനിലെ വൈദ്യരത്നം ട്രീറ്റ്മെന്റ് സെന്ററിൽ വെച്ച് നടന്ന ചടങ്ങ്, കോഴിക്കോട് കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ദിവാകരൻ ഉദ്ഘാടനം ചെയ്തു.
ചാലപ്പുറം രക്ഷാ സമിതി പ്രസിഡന്റ് ഐപ് തോമസ്, ജനറൽ സെക്രട്ടറി വി. സജീവ്, ട്രഷറർ ശിവരാമൻ, വൈദ്യരത്‌നം ട്രീറ്റ്മെന്റ് സെന്റർ സീനിയർ ഫിസിഷ്യൻ ഡോ. കെ. എസ്സ്. വിമൽ കുമാർ എന്നിവർ സംസാരിച്ചു.
പരിസ്ഥിതി ആഘാതവും, ഔഷധ സസ്യ ദൗർലഭ്യതയും ഒരുപോലെ പ്രതിസന്ധിയേകുന്ന ഈ കാലഘട്ടത്തിൽ, ഓരോ വീട്ടിലും ഒരു ഔഷധ സസ്യമെങ്കിലും എന്ന ആശയത്തിലും, ഒരു ഔഷധ സസ്യം നട്ട്, അത് നാളേക്ക് തണലായും, ആയുർവേദത്തിലൂടെ ആരോഗ്യത്തിനായി ഔഷധമായും മാറട്ടെ എന്ന ആശയത്തിലും, സംഘടിപ്പിച്ച ചടങ്ങിൽ, നൂറിലധികം ആളുകൾക്ക് ഔഷധ സസ്യങ്ങൾ വിതരണം ചെയ്തു.