LatestPolitics

‘ഉമയ്ക്ക് എതിരായ സൈബർ ആക്രമണം അറിയില്ല, അങ്ങനെ ഉണ്ടെങ്കിൽ ശരിയല്ല’, ബൃന്ദ കാരാട്ട്


കോഴിക്കോട്: തൃക്കാക്കരയിൽ നിന്ന് ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിനെതിരെ നടക്കുന്ന സൈബറാക്രമണങ്ങളെക്കുറിച്ച് അറിയില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദാ കാരാട്ട്. ഏത് തരത്തിലുള്ള സൈബറാക്രമണത്തിനും താനെന്നല്ല, സിപിഎം തന്നെ എതിരാണെന്നും, അത് അംഗീകരിക്കാനാകുന്നതല്ലെന്നും ബൃന്ദ കാരാട്ട് കോഴിക്കോട്ട് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ, മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു ഉപതിരഞ്ഞെടുപ്പ് ഫലത്തിലൂടെ സർക്കാർ പ്രവർത്തനത്തെ വിലയിരുത്താനാകില്ല, തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം പാർട്ടി സംസ്ഥാന ഘടകം വിലയിരുത്തി നടപടികൾ എടുക്കും. പരിസ്ഥിതി സംരക്ഷിച്ചുള്ള വികസന നയമാണ് സി.പി.എം മുന്നോട്ടു വെക്കുന്നതെന്നും അതിൽ മാറ്റം വരുത്തില്ലെന്നും കെ റയിൽ വിഷയത്തിലടക്കം വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചു മാത്രമേ നടപടി എടുക്കുകയുള്ളൂ എന്നും വൃന്ദാ കാരാട്ട് വ്യക്തമാക്കി


Reporter
the authorReporter

Leave a Reply