General

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് ബോട്ട് രണ്ടായി പിളർന്നു: രണ്ട് മരണം

Nano News

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് ബോട്ട് രണ്ടായി പിളർന്നു. കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ഗഫൂർ എന്നിവരാണ് മരിച്ചത്. ‘ഇസ്ലാഹി’എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അഴീക്കൽ സ്വദേശി മരക്കാട് നൈനാറിന്റെ ലൈസൻസിയിലുള്ള ബോട്ടാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്.

സാഗർ യുവരാജ് എന്ന കപ്പലാണ് ബോട്ടിൽ ഇടിച്ചത്. ശക്തമായ ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് താഴ്ന്നു. ആറു പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ നാലു പേരെ കപ്പലിൽ ഉള്ളവർ രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായ രണ്ടുപേർക്കുവേണ്ടിയാണ് തിരച്ചിൽ നടത്തിയത്. ഇവരുടെ മൃതദേഹങ്ങളാണിപ്പോൾ കണ്ടെത്തിയത്.

പൊന്നാനിയിൽ നിന്ന് 38 നോട്ടിക് മൈൽ അകലെ വെച്ചാണ് അപകടമുണ്ടായത്. തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നുമാണ് മത്സ്യത്തൊഴിലാളികൾ പ്രതികരിച്ചത്.


Reporter
the authorReporter

Leave a Reply