General

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

Nano News

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്. രണ്ടു പേര്‍ കൊല്ലപ്പെട്ടു. 44കാരനായ ആകാശ് ശര്‍മ അനന്തരവന്‍ റിഷഭ് ശര്‍മ(16) എന്നിവരാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ഷാഹ്ദരയില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

വീടിനു പുറത്ത് ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് അക്രമികള്‍ ഇവരെ വെടിവച്ചു കൊന്നത്. ആകാശിന്റെ മകന്‍ പത്തുവയസ്സുകാരന്‍ ക്രഷ് ശര്‍മയുടെ മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. ക്രിഷിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൃത്യം നടത്തിയത്. ബൈക്കില്‍ നിന്നിറങ്ങിയ ഒരാള്‍ ആകാശ് ശര്‍മയുടെ കാല്‍ തൊട്ടു വന്ദിക്കുന്നതും മറ്റേയാള്‍ അഞ്ചു റൗണ്ട് വെടിവെക്കുന്നതും സി.സി.ടി.വിയില്‍ കാണാം.

അക്രമികള്‍ക്കു പിന്നാലെ ഓടിയപ്പോഴാണ് റിഷഭിനു വെടിയേറ്റതെന്ന് പൊലിസ് പറഞ്ഞു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലിസ് നിഗമനം.


Reporter
the authorReporter

Leave a Reply