General

ചാലക്കുടിയില്‍ മാലിന്യശേഖരണ കേന്ദ്രത്തില്‍ തീപിടിത്തം


ചാലക്കുടി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപം നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രത്തില്‍ വന്‍തീപിടിത്തം. ദേശീയപാതയോട് ചേര്‍ന്ന് മാലിന്യശേഖരകേന്ദ്രത്തിന്റെ പിന്‍ഭാഗത്ത് കൂട്ടിയിട്ട മാലിന്യങ്ങളിലാണ് തീപിടിച്ചത്.

ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് തീപിടത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ വിവിധ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പൂര്‍ണ്ണമായി അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തെ തുടര്‍ന്ന് ഗതാഗതം അല്‍പനേരം തടസ്സപ്പെട്ടു.


Reporter
the authorReporter

Leave a Reply