Latest

ഫറൂക്ക് കോളജ് നൈറ്റ് മാർക്കറ്റ് ; ക്യാപയിൻ തുടങ്ങി


കോഴിക്കോട് : ഫറൂക്ക് കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടന ഫറൂഖാബാദ് -90 സ് ഈ മാസം 17, 18 തിയ്യതികളിൽ സംഘടിപ്പിക്കുന്ന നൈറ്റ് മാർക്കറ്റിന്റെ പ്രൊമോഷൻ ക്യാമ്പയിൻ ആരംഭിച്ചു. മൊണ്ടാന എസ്റ്റേറ്റിൽ നടന്ന ചടങ്ങിൽ മലബാർ ഗോൾഡ് മാനേജിംഗ് ഡയറക്ടർ ഒ അഷർ ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് ചെയർമാൻ എം പി അഹമ്മദ് മുഖ്യതിഥിയായി.ഫറൂഖാബാദ് -90 പ്രസിഡന്റ് കെ പി അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. കെ സി സുൽത്താൻ, വി അഫ്സൽ, കെ. റാഷിദ് ബാബു, സി പി അബൂബക്കർ , എഞ്ചിനിയർ ആരിഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു. ഫറൂക്ക് കോളജിൽ പഠിച്ച ജനപ്രതിനിധികളുടെ ക്യാമ്പസ് ഓർമ്മകളും , പൂർവ്വ വിദ്യാർത്ഥികളുടെ ഗാന വിരുന്ന് പാടാം നമുക്കു പാടാം, ഭക്ഷ്യ മേള, അനൂപ് ശങ്കർ നൈറ്റ് എന്നിവ മുഖ്യ ആകർഷണമാണെന്ന് പ്രസിഡന്റ് കെ പി അബ്ദുൽ റസാഖ് പറഞ്ഞു.

 


Reporter
the authorReporter

Leave a Reply