Wednesday, December 4, 2024
CinemaGeneralLatest

പ്രശസ്ത നടൻ ജി കെ പിള്ള അന്തരിച്ചു


തിരുവനന്തപുരം: പ്രശസ്ത നടൻ ജി കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. മുന്നൂറിലധികം സിനിമകളിൽ അഭിനയച്ചിട്ടുണ്ട്. നായര് പിടിച്ച പുലിവാൽ, ജ്ഞാന സുന്ദരി, സ്ഥാനാർത്ഥി സാറാമ്മ എന്നിവയാണ് പ്രമുഖ സിനിമകൾ.

കര്‍ഷകനായ ഗോവിന്ദപിളളയുടെയും ജാനകിയമ്മയുടെയും മകനായി 1925-ല്‍ തിരുവനന്തപുരത്ത് ചിറയിന്‍കീഴിലായിരുന്നു ജനനം. പതിനാറാംവയസ്സില്‍ പട്ടാളത്തില്‍ ചേർന്ന ജി കെ പിള്ള പതിമൂന്ന് വർഷം സൈനിക സേവനം അനുഷ്ഠിച്ചു. ഇതിന് ശേഷമാണ് അഭിനയ രംഗത്തേക്ക് വരുന്നത്. ആറു പതിറ്റാണ്ടുനീണ്ട അഭിനയജീവിതത്തിനിടെ മൂന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമ ആണ് ആദ്യചിത്രം.

പി ഭാസ്കരന്‍റെ നായര് പിടിച്ച പുലിവാൽ എന്ന ചിത്രമടക്കം നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചു. സ്വപ്നം, അമ്മമനസ്സ്, കുങ്കുമപ്പൂവ് അടക്കം നിരവധി ടിവി പരമ്പരകളിലും അഭിനയിച്ചു. അഭിനയത്തിനൊപ്പം കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലും സജീവമായിരുന്നു.


Reporter
the authorReporter

Leave a Reply