Thursday, February 6, 2025
Latest

ആവേശമായി ‘ക്വിസന്‍ഷ്യ’


കോഴിക്കോട്: ജെ.ഡി.ടി. ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളും സ്‌കൂള്‍ അലുംനി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ‘ക്വിസന്‍ഷ്യ’ മെഗാ ക്വിസ് മത്സരം വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ഏറെ ശ്രദ്ധേയമായി. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ നിന്നായി 150 ഓളം സ്‌കൂളുകളിലെ മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.
സ്‌നേഹജ് ശ്രീനിവാസാണ് ഓഡിയോ വിഷ്വല്‍ സംവിധാനങ്ങളുടെ സഹായത്തോടെ ജെ.ഡി.ടി ഇസ്‌ലാം കണ്‍വെന്‍ഷന്‍ സെന്ററില്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കിയത്. കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ഡയറക്ടര്‍ ഡോ. കല്യാണ്‍ ചക്രബര്‍ത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
ജെ.ഡി. ടി ഇസ്ലാം സെക്രട്ടറി ഡോ. പി.സി അന്‍വര്‍ മുഖ്യപ്രഭാഷണം നടത്തി. അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സൈഫുദ്ദീന്‍ അധ്യക്ഷനായിരുന്നു. ജെ.ഡി.ടി. ഇസ്ലാം ജോ. സെക്രട്ടറി എം.പി അബ്ദുല്‍ ഗഫൂര്‍, മാനേജ്‌മെന്റ് കമ്മിറ്റിയംഗം പി മുഹമ്മദ് കാസിം, പി.ടി.എ. പ്രസിഡന്റ് ടി.എച്ച് അബ്ദുല്‍ ജബ്ബാര്‍, ജെ.ഡി.ടി ഇസ്‌ലാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.കെ ഹമീദ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ. അബ്ദുല്‍ ഗഫൂര്‍, സ്റ്റാഫ് സെക്രട്ടറി കെ. മിനി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഇ. അബ്ദുല്‍ കബീര്‍ സ്വാഗതവും ക്വിസന്‍ഷ്യ ചീഫ് കോഡിനേറ്റര്‍ ഇ.സബിത നന്ദിയും പറഞ്ഞു.
മത്സര വിജയികള്‍-ഒന്നാം സ്ഥാനം: ശ്രീനന്ദ് സുധീഷ്, നവനീത് കൃഷ്ണന്‍ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് എച്ച്.എസ്.എസ്.) രണ്ടാം സ്ഥാനം: ആദിത്യാ കൃഷ്ണ, കാര്‍ത്തിക് അരുണ്‍ (കാര്‍മല്‍ സി.എം.ഐ. സ്‌കൂള്‍, ഷൊര്‍ണൂര്‍) മൂന്നാം സ്ഥാനം: പാര്‍വണ പി.വി, യദുനന്ദ് ജി.ആര്‍. (എന്‍.എന്‍.കെ.എസ്. ജി.എച്ച്.എസ്.എസ്. അവിടനല്ലൂര്‍ )


Reporter
the authorReporter

Leave a Reply