HealthLatest

ഭിന്നശേഷിക്കാരെ പിന്തുണയ്ക്കാൻ എല്ലാവരും മുന്നോട്ട് വരണം : മന്ത്രി എ കെ ശശീന്ദ്രൻ


കോഴിക്കോട് : മുൻ കാലങ്ങളേക്കാൾ ഭിന്നശേഷിക്കാരെ പുതിയ കാഴ്ചപ്പാടോടെയാണ് ഇപ്പോൾ സമൂഹം കാണുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ ,

റോട്ടറി ക്ലബ്ബ് സൗത്തും കാലിക്കറ്റ് പ്രസ് ക്ലബും ചേർന്ന് ഭിന്നശേഷിക്കാർക്കായി ഏർപ്പെടുത്തിയ വീൽ ചെയർ വിതരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .

ഭിന്നശേഷിക്കാരെ സമൂഹത്തിനൊപ്പമുള്ളവരായി ഉയർത്താൻ എല്ലാവരും മുന്നോട്ട് വരണം. അവർക്കിടയിലുണ്ടാകുന്ന ചെറിയ വിഷമങ്ങളിൽ പോലുമകറ്റാൻ സമൂഹം എല്ലാ തലത്തിലും കരുതലാകണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

റോട്ടറി ക്ലബ്ബ് സൗത്ത് പ്രസിഡന്റ് ഡോ. സനന്ദ് രത്നം അധ്യക്ഷത വഹിച്ചു.
റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ പ്രമോദ് നായനാർ, അസി. ഗവർണർ ദീപക് നായർ ,പ്രസ് ക്ലബ് സെക്രട്ടറി പി എസ് രാകേഷ് ,റവാബി ടൂർസ് ആന്റ് റിസോർട്സ് മാനേജിങ് ഡയറക്ടർ അബ്ദുൽ സത്താർ, പ്രോഗ്രാം കൺവീനർ ടി കെ രാധാകൃഷ്ണൻ , അരവിന്ദൻ മണ്ണൂർ എന്നിവർ സംസാരിച്ചു.

പി സി കെ രാജൻ സ്വാഗതവും പ്രസ് ക്ലബ് ട്രഷറർ പി വി നജീബ് നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply