EducationLatest

ബാലശാസ്ത്ര കോണ്‍ഗ്രസ്: കോഴിക്കോട് നിന്ന് 16 പ്രൊജക്ടുകള്‍ സംസ്ഥാനതലത്തിലേക്ക്


കോഴിക്കോട്: കേന്ദ്ര ശാസ്ത്ര സാങ്കേതികവിദ്യാ വകുപ്പ് നടപ്പാക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ സംസ്ഥാനതല മത്സരത്തിലേക്ക് കോഴിക്കോട് ജില്ലയില്‍ നിന്നും 16 പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കപ്പെട്ടു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എമ്മില്‍ നടത്തിയ ജില്ലാതല മത്സരത്തില്‍ അവതരിപ്പിക്കപ്പെട്ട 123 പ്രൊജക്ടുകളില്‍ നിന്നാണ് ഈ പ്രൊജക്ടുകള്‍ തിരഞ്ഞെടുത്തത്.
സി.ഡബ്ല്യു.ആര്‍.ഡി.എം. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി. സാമുവല്‍ ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രം കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ എം.എ. ജോണ്‍സണ്‍ അദ്ധ്യക്ഷനായിരുന്നു. സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം വടകര ജോയിന്റ് കോര്‍ഡിനേറ്റര്‍ കെ. സതീശന്‍, ദേശീയ ഹരിത സേന കോഴിക്കോട് വിദ്യാഭ്യാസ ജില്ല കോ-കോര്‍ഡിനേറ്റര്‍ രമേഷ് ബാബു പി. എന്നിവര്‍ സംസാരിച്ചു. ബാലാശാസ്ത്ര കോണ്‍ഗ്രസ് ജില്ലാ കോര്‍ഡിനേറ്റര്‍ പി. സിദ്ധാര്‍ത്ഥന്‍ സ്വാഗതവും റവന്യൂ സയന്‍സ് ക്ലബ് സെക്രട്ടറി പ്രശാന്ത് എം. നന്ദിയും പറഞ്ഞു.
സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രൊജക്ടുകള്‍:
ജൂനിയര്‍ വിഭാഗം – കൃഷ്ണേന്ദു ഡി.എസ്. (ജി.ജി.എച്ച്.എസ്.എസ്. ബാലുശ്ശേരി), ഷെഫിന്‍ റോഷന്‍ (മര്‍കസ് പബ്ലിക് സ്സൂള്‍, കൊയിലാണ്ടി), വിനായക് ബി.എസ്. (ചീനംവീട് യു.പി. സ്കൂള്‍), ആക്വില ജെബിന്‍ എ.കെ. (ബ്ലോക്ക് റിസോഴ്സ് സെന്റര്‍, പേരാമ്പ്ര), അമാനി അമീന്‍ വി.പി. (ജി.എച്.എസ്.എസ്. കൊടുവള്ളി), നഷ പി. (ലിറ്റില്‍ ഫ്ലവര്‍ യു.പി. സ്കൂള്‍, വേനപ്പാറ), ദിയൂഫ് മിന്‍ഷാല്‍ ഇ. (ജി.ജി.വി.എച്ച്.എസ്.എസ്. ഫറോക്ക്).
സീനിയര്‍ വിഭാഗം – ഭദ്ര വര്‍മ്മ ആര്‍.കെ. (ജി.ജി.എച്ച്.എസ്.എസ്. ബാലുശ്ശേരി), ദേവതീര്‍ത്ഥ (ബി.ആര്‍.സി. കുന്നുമ്മല്‍), നീരജ് എന്‍. (ജി.എച്.എസ്.എസ്. അവിടനല്ലൂര്‍), ഐഡ എലിസബത്ത് ജോര്‍ജ്ജ് (സെന്റ് തോമസ് ഹൈസ്കൂള്‍, കൂരാച്ചുണ്ട്), മാളവിക പി. (എ.കെ.കെ.ആര്‍. എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്, ചേളന്നൂര്‍), നൗറീന്‍ ഫാത്തിമ (ജി.ജി.എം.എച്ച്.എസ്.എസ്. ചാലപ്പുറം), ഗൗരി പ്രവീണ്‍ (പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്.എസ്.എസ്. നടക്കാവ്), പ്രാര്‍ത്ഥന ഘോഷ് ടി.വി. (ജി.ജി.വി.എച്ച്.എസ്.എസ്. ഫറോക്ക്), അലന്‍ വര്‍ഗീസ് (ടി.എച്.എസ്.എസ്. തിരുത്തിയാട് – ഐ.എച്ച്.ആര്‍.ഡി).


Reporter
the authorReporter

Leave a Reply