Saturday, January 25, 2025
LatestPolitics

വിഴിഞ്ഞത്ത് കേന്ദ്ര സേന വേണമെന്ന ആവശ്യം – സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും പരാജയം സമ്മതിച്ചു : കേന്ദ്ര സഹമന്ത്രി വി മുരളീധരൻ


കോഴിക്കോട് : വിഴിഞ്ഞത്ത് കേന്ദ്ര സേന വേണമെന്ന ആവശ്യം
സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും പരാജയം സമ്മതിച്ചതിന് തുല്യമെന്ന് കേന്ദ്ര പാർലിമെന്ററി സഹമന്ത്രി വി. മുരളീധരൻ . ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി മുരളീധരൻ .പിണറായി സർക്കാരിന് ഇച്ഛാശക്തി ഇല്ല .ഗവർമെന്റ് മാസ്സ് ഡയലോഗ് അടിച്ച് ജനങ്ങളെ കബളിപ്പിക്കുന്നു. മന്ത്രി
ആന്റണി രാജു പറയുന്നു, ബാഹ്യശക്തികൾ ഇല്ല എന്ന് തുറമുഖ മന്ത്രി പറയുന്നു ബാഹ്യഇടപെടൽ ഉണ്ടെന്ന് ആരുടെ ഭാഗത്തുനിന്നും വർഗീയ പരാമർശങ്ങൾ ഉണ്ടാവാൻ പാടില്ല.വിഴിഞ്ഞത്ത് കലാപം നടന്ന് 10 ദിവസം മുഖ്യമന്ത്രി അടക്കമുള്ളവർ മാളത്തിൽ ഒളിച്ചു.പ്രശ്നങ്ങൾ വരുമ്പോൾ അതിനെ നേരിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഗവൺമെന്റിന് ഇല്ല . വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതിയാണ്. പദ്ധതി പ്രവർത്തികമാക്കുമ്പോൾ അവിടുത്തെ മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സമയബന്ധിതമായി പരിഹരിക്കുന്നതിൽ സർക്കാരിൽ ഉണ്ടായ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണം. കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും കോർപ്പറേഷൻ വിഷയം രണ്ടിടത്തും പാവ മേയർമാരെ വച്ച് ഭരണം നടത്തുന്നുത് കൊണ്ടാണെന്നും വി മുരളീധരൻ കോഴിക്കോട് പ്രതികരിച്ചു.


Reporter
the authorReporter

Leave a Reply