Saturday, January 25, 2025
GeneralLatestPolitics

ആവേശമായി വോട്ടെണ്ണൽ, മാറിമറിഞ്ഞ് ലീഡ് നില


രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഒന്നേമുക്കാൽ മണിക്കൂറിൽ ദേശീയ തലത്തിൽ ഇന്ത്യാ സംഖ്യം ഒരു ഘട്ടത്തിൽ മുന്നിലെത്തി. എൻഡിഎ സഖ്യം യുപിയിൽ അടക്കം പിന്നിൽ പോയി. കേരളത്തിൽ യുഡിഎഫാണ് മുന്നിട്ട് നിൽക്കുന്നത്. വോട്ടെണ്ണൽ ഒന്നേകാൽ മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎ കേരളത്തിൽ ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു.

വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നിട്ട് നിൽക്കുന്നു. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ മുന്നിലാണ്. ആലപ്പുഴയിൽ കെസി വേണുഗോപാൽ മുന്നിട്ട് നിൽക്കുന്നു. തൃശൂരിൽ സുരേഷ് ഗോപി മുന്നിലാണ്. കണ്ണൂരിൽ കെ സുധാകരൻ മുന്നിലാണ്. ഇടുക്കിയിൽ ആദ്യസൂചനകളിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വളരെ മുന്നിലാണ്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ മുന്നിലാണ്. കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ മുന്നിട്ട് നിൽക്കുകയാണ്. വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മുന്നിട്ട് നിൽക്കുന്നു. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് മുന്നിലാണ്. കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ മുന്നിലാണ്. കോഴിക്കോട്ട് എം കെ രാഘവൻ മുന്നിലാണ്. പത്തനംതിട്ടയിൽ ആന്റോ ആന്റണി മുന്നിലാണ്. ആറ്റിങ്ങലിൽ വി ജോയ് മുന്നിട്ട് നിൽക്കുന്നു. ചാലക്കുടിയിൽ ബെന്നി ബെഹ്നാൻ മുന്നിട്ട് നിൽക്കുന്നു. കോട്ടയത്ത് തോമസ് ചാഴിക്കാടൻ മുന്നിലാണ്. പാലക്കാട് വികെ ശ്രീകണ്ഠൻ മുന്നിലാണ്. ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ മുന്നിലാണ്.


Reporter
the authorReporter

Leave a Reply