Latest

അന്താരാഷ്ട്ര സർക്കാരിതര സംഘടനാ ദിനം : പ്രൊഫ. ശോഭീന്ദ്രനെ ആദരിച്ചു.


കോഴിക്കോട് : അന്താരാഷ്ട്ര സർക്കാരിതര സംഘടനാ ദിനത്തിൽ പ്രമുഖ പരിസ്ഥി പ്രവർത്തകനും ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര ദേശീയ പുരസ്കാര ജേതാവുമായ പ്രൊഫ. ശോഭീന്ദ്രനെ ദർശനം ഗ്രന്ഥശാല പ്രവർത്തകർ ആദരിച്ചു. സെക്രട്ടറി എം എ ജോൺസൺ അദ്ദേഹത്തെ പൊന്നാട ചാർത്തി.
രക്ഷാധികാരി അംഗത്വ ഫലകം ദർശനം സാഹിത്യ വേദി കൺവീനറും റഹ്മാനിയ വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പലുമായ കെ പി ആഷിക് കൈമാറി. ദർശനം അക്ഷര സന്നദ്ധ സേന കൺവീനർ പി ടി സന്തോഷ് കുമാർ ആദര പത്രം നല്കി.

Reporter
the authorReporter

Leave a Reply