പാറമ്മൽ: മലപ്പുറം ജില്ല ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പാറമ്മൽ ഗ്രന്ഥാലയം & വായനശാല യിൽ നടന്നുവരുന്ന ‘ചൂട്ട്’ ത്രിദിന നാടക പരിശീലന ശില്പശാല പ്രമുഖ നാടക കലാകാരൻ ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻ്റ് എ ശിവദാസൻ മുഖ്യാതിഥിയാ യി .ചെയർമാൻ എവി അനിൽ കുമാർ ആദ്ധ്യക്ഷ്യം വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ കെ കൃഷ്ണൻ ,താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് വി അബ്ദുൾ ഹമീദ് ,സെക്രട്ടറി ടി മോഹൻ ദാസൻ ,ക്യാമ്പ് ഡയറക്ടർ ഗോപിനാഥ് കോഴിക്കോട് , കോ-ഓർഡിനേറ്റർ ഇ പി പവിത്രൻ , മോഹൻദാസ് കരംചന്ദ് , കൃഷ്ണകുമാർ കിഴിശ്ശേരി, മോഹനൻ കാരാ ട് ,എ രാധ ,പി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു .
പരിശീലന ക്യാമ്പ് ഞായറാഴ്ച്ച വൈകിട്ട് ക്യാമ്പ് അംഗങ്ങളുടെ നാടകാവതരണ ത്തോടെ സമാപിക്കും .