കോഴിക്കോട്:ഡോ. മൂപ്പന്‍സ് ഫാമിലി ഫൗണ്ടേഷനും സോഷ്യല്‍ അഡ്വാന്‍സ്‌മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും (സാഫി) സംയുക്തമായി സാഫി കാമ്പസില്‍ ആരംഭിക്കുന്ന ഡോ. മൂപ്പന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & റോബോട്ടിക്‌സ് സെന്റര്‍ ധാരണാപത്രത്തില്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി, ഡോ. ആസാദ് മൂപ്പനും സാഫി ജനറൽ സെക്രട്ടറി എം എ മഹ്ബൂബും ഒപ്പുവച്ചു.
കോഴിക്കോട്ട് ഹോട്ടല്‍ ട്രൈപന്റയില്‍ വച്ചുനടന്ന വര്‍ണാഭമായ ചടങ്ങില്‍ സാഫി ചെയര്‍മാന്‍ സി.എച്ച് അബ്ദുള്‍ റഹീം, ചെയര്‍മാന്‍ എമിരറ്റസ്, ഡോ. പി. മുഹമ്മദ് അലി (ഗള്‍ഫാര്‍), സാഫി സോഷ്യൽ എംപവർ സെന്റർ അഡ്‌വൈസറി ബോർഡ് ചെയർമാൻ മുനവർ അലി തങ്ങൾ , സാഫി സി ഇ ഓ പ്രൊഫ ഇമ്പിച്ചിക്കോയ, പ്രൊജക്റ്റ് കൺസൽറ്റന്റ് സന്തോഷ് കുറുപ്പ്, സാഫിയിലെ ട്രസ്റ്റ് അംഗങ്ങൾ എന്നിവരും ഡോ. ആസാദ് മൂപ്പന്‍ന്റെ കുടുംബാംഗങ്ങളും മറ്റു പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു.
“ഡോ. മൂപ്പന്‍സ് എ.ഐ & റോബോട്ടിക്‌സ് സെന്റര്‍ ബൈ സാഫി” അത്യാധുനിക സാങ്കേതിക മേഖലയിലും നിർമ്മിത ബുദ്ധിയുടെ നൂതന ഉപയോഗങ്ങളിലും ലോകനിലവാരമുള്ള കേന്ദ്രമായി സ്ഥാപിക്കുന്നതിന് പദ്ധതിയിടുന്നു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് റോബോട്ടിക്‌സ് രംഗത്ത് മാനവശേഷി വികസനം അത്യാധുനിക ഗവേഷണം, ഇന്നോവേഷന്‍ എന്നിവയാണ് ഈ പ്രോജക്റ്റിന്റെ ലക്ഷ്യം. ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള മാനവശേഷികൾ വളര്‍ത്തിയെടുക്കുന്നതിനും, ഗവേഷണ സഹകരണത്തിലൂടെ വ്യവസായങ്ങളെ സഹായിക്കുന്നതിനും, സംരഭകരെ സാങ്കേതിക മേന്മയുള്ള ഉത്പന്നങ്ങളും സേവനങ്ങളും വളർത്തി എടുക്കുന്നതിനു വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്നതാണ് ഈ പ്രോജക്റ്റിന്റെ ലക്ഷ്യമെന്ന് സാഫി ചെയര്‍മാന്‍ സി.എച്ച്. അബ്ദുള്‍ റഹീം പറഞ്ഞു.
ഡോ. മൂപ്പന്‍സ് എ.ഐ & റോബോട്ടിക്‌സ് സെന്റര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ട്ണര്‍ഷിപ്പ്, ടെക്‌നോളജി ഇന്‍ക്യൂബേഷന്‍, രാജ്യത്തെ എ.ഐ & റോബോട്ടിക്‌സ് ഇക്കോസിസ്റ്റം ശാക്തീകരണം, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഡിജിറ്റലൈസേഷന്‍ സപ്പോര്‍ട്ട് എന്നിവ കൂടി ലക്ഷ്യമിടുന്നു. നൂതനമായ ടെക്‌നോളജിയും ഡൊമെയിന്‍ എക്‌സ്‌പെര്‍ട്ടീസും സമന്വയിപ്പിച്ചുകൊണ്ട് അക്കാദമിക രംഗത്തും ഗവേഷണരംഗത്തും ഇന്നോവേഷന്‍ രംഗത്തും ശക്തമായ ബൗദ്ധിക സമ്പത്ത് നേടിയെടുക്കുന്നതിനും ഈ സെന്റര്‍ സഹായകരമാകും. വിവിധ ഘട്ടങ്ങളിലായുളള വികസനമാണ് വിഭാവനം ചെയ്യുന്നതെങ്കിലും രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ സെന്റര്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കും.
കമ്പ്യൂട്ടിക് ആന്റ് ഡാറ്റാ അനലിറ്റിക് രംഗത്തെ മഹത്തായതും ഭാവി കേന്ദ്രീകൃതമായിട്ടുള്ളതുമായ ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ താനും തന്റെ കുടുംബാംഗങ്ങളും ഏറെ സന്തുഷ്ടരാണെന്നും ഡോ. മൂപ്പന്‍സ് എ.ഐ & റോബോട്ടിക്‌സ് സെന്റര്‍ ടെക്‌നോളജിയും സംരംഭകത്വവും സമന്വയിപ്പിക്കുന്ന, ടെക്‌നോളജിക്കല്‍ അഡ്വാന്‍സ്‌മെന്റിന് മുന്‍തൂക്കം നല്‍കുന്ന പദ്ധതിയാണിതെന്നും ഇത്തരത്തിലുള്ള ആദ്യത്തെ പ്രോജക്റ്റാണിതെന്നും ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.
ഓരോ വര്‍ഷവും അക്കാദമി രംഗത്ത് കൂടുതല്‍ കൂടുതല്‍ മികവിലേക്ക് കുതിക്കുന്ന സാഫിയുടെ ചുരുങ്ങിയ കാലത്തെ ചരിത്രത്തിനുള്ളില്‍ ഇത് മഹത്തായ ഒരു മുന്നേറ്റമാണെന്നും 20 വര്‍ഷം കൊണ്ട് സാഫി വടക്കൻ കേരളത്തിലെ വിവിധ മേഖലകളിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രധാന കേന്ദ്രമായി മാറിക്കഴിഞ്ഞുവെന്നും ഈ എ.ഐ & റോബോട്ടിക്‌സ് സെന്റര്‍ സാഫിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ സുപ്രധാനമായ ഒരു നാഴികക്കല്ലാണെന്നും സാഫി യുടെ ചെയര്‍മാന്‍ എമിരറ്റസ് ഡോ. പി. മുഹമ്മദലി എടുത്തുപറഞ്ഞു.
പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ഡോ. മൂപ്പന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & റോബോട്ടിക്‌സ് സെന്റര്‍ ബൈ സാഫി നൂതന കണ്ടുപിടുത്തങ്ങളും സാങ്കേതിക പുരോഗതി തുടങ്ങിയ രംഗങ്ങളിലൂടെ രാജ്യത്തിന്റെ ടെക്‌നോളജി രംഗത്തു സമഗ്രമായ സംഭവാന നല്‍കുന്ന ചാലക ശക്തിയായി മാറുമെന്ന് സാഫി ജനറല്‍ സെക്രട്ടറി എം.എ. മെഹബൂബ് പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാഴയൂരിലെ മനോഹരമായ കാമ്പസില്‍ സ്ഥിതി ചെയ്യുന്ന, സാഫി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് നാക് അക്രഡിറ്റഡ് എ. പ്ലസ്, പ്ലസ് പദവിയുള്ള ഓട്ടോണമസ് കോളജായ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, പി.എം.എ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് സെന്റര്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ്. രണ്ട് സ്ഥാപനങ്ങളും വിദ്യാഭ്യാസരംഗത്തെ മികവ്, റിസേര്‍ച്ച്, ധാര്‍മ്മിക നേതൃത്വം എന്നിവ ലക്ഷ്യമിടുന്നതാണ്.വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സയന്‍സ്, ടെക്‌നോളജി, മാനേജ്‌മെന്റ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് മേഖലകളില്‍, 20-ലധികം ബിരുദ, ബിരുദാനന്തര, ഗവേഷണ പ്രോഗ്രാമുകള്‍ നല്‍കുന്നു. സാഫി കോളജിലെ ആധുനിക നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, മോഡേണ്‍ ലബോറട്ടറീസ്, പരിചയസമ്പന്നരായ അധ്യാപക സമൂഹം എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് അറിവും, കഴിവും സ്വഭാവ രൂപീകരണവും ഒത്തുചേരുന്ന സംന്തുലിതമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു.
സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി (ഓട്ടോണമസ്) കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന കെ.ഐ.ആര്‍.എഫ്. റാങ്കിംഗില്‍ 19-ാം സ്ഥാനത്താണ്. സ്വാശ്രയ കോളേജുകളില്‍ ഒന്നാം സ്ഥാനവും, ചുരുങ്ങിയ കാലത്തിനുള്ളില്‍ കേരളത്തിലെ മുന്‍നിര കോളജുകളുടെ പട്ടികയില്‍ ഇടവും നേടിയ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാപനമാണ് സാഫി.
സാഫി കാമ്പസിലെ പി.എം.എ സാഫി ഹ്യൂമന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എ.ഐ.സി.റ്റി.ഇ അക്രഡിറ്റഡ് മാനേജ്‌മെന്റ് കോഴ്‌സുകളും, കമ്മ്യൂണിറ്റി എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വളരെ വിജയപ്രദമായ സിവില്‍ സര്‍വീസ് ട്രെയിനിംഗ് പ്രോഗ്രാമും മറ്റ് ഷോര്‍ട്ട് കോഴ്‌സുകളും സെമിനാറുകളും സംഘടിപ്പിക്കുന്നു.
എ.ഐ ആന്റ് റോബോട്ടിക്‌സ് സെന്ററിന്റെ കണ്‍സള്‍ട്ടന്റായ സന്തോഷ് കുറുപ്പ് പ്രോജക്റ്റ് പ്രസന്റേഷന്‍ അവതരിപ്പിച്ചു. സാഫി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സി.ഇ.ഒ. പ്രഫ. ഇമ്പിച്ചിക്കോയ ചടങ്ങില്‍ നന്ദി പറഞ്ഞു.