Saturday, November 23, 2024
Latest

ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞൻ മാരുടെ പട്ടികയിലേക്ക് തിരഞ്ഞെടുത്ത ഡോ: അരുണാക്ഷരൻ നാരായണൻകുട്ടിയെ ബിജെപി ആദരിച്ചു


എൽസെവിയർ-സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞൻമാരുടെ പട്ടികയിലേക്ക് ഇടം പിടിച്ച കോഴിക്കോട് , പുത്തൂർമഠം സ്വദേശിയും
ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ (ഓട്ടോണമസ്) സുവോളജി വിഭാഗത്തിലെ ഫാക്കൽറ്റി അംഗമായ ഡോ:അരുണാക്ഷരൻ നാരായണൻകുട്ടിയെ ബിജെപി ആദരിച്ചു.ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ: വി കെ സജീവൻ പൊന്നാട അണിയിച്ച് ഉപഹാരം നൽകി. ജില്ലാ വൈസ് പ്രസിഡണ്ട് പൊക്കിണാരി ഹരിദാസൻ, ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് കെ.നിത്യാനന്ദൻ,ഏരിയ പ്രസിഡണ്ട് കെ.പി സന്തോഷ് എന്നിവരും പൊന്നാട അണിയിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് ശ്യാമളമക്കാട്ട്, മണ്ഡലം സെക്രട്ടറി ടി.എ ഷാജിത്ത്, ഏരിയ ജന:സെക്രട്ടറി ഗിരീഷ് മക്കാട്ട്,മണ്ഡലം കമ്മറ്റി മെമ്പർ കെ പി ശ്രീനിവാസൻ , ഏരിയ സെക്രട്ടറി എം.എം രമേശൻ,ബൂത്ത് പ്രസിഡണ്ട് കെ.അനൂപ്, സെക്രട്ടറി എ വി.പുഷ്പാകരൻ എന്നിവർ പങ്കെടുത്തു. തുടർച്ചയായ മൂന്നാം വർഷമാണ് ഡോ: അരുണാക്ഷരൻ ഈ ലിസ്റ്റിൽ ഇടം നേടുന്നത്.
ഒരു ശാസ്ത്രജ്ഞന് ലഭിച്ച സൈറ്റേഷൻസിന്റെ എണ്ണം, അവയുടെ എച്ച്-ഇൻഡക്സ്, ഫീൽഡ് നോർമലൈസ്ഡ് സൈറ്റേഷൻ ഇംപാക്റ്റ് എന്നിവ പോലുള്ള ഘടകങ്ങൾ കണക്കിലെടുക്കുന്ന “സി-സ്കോർ” എന്നറിയപ്പെടുന്ന ഒരു സംയുക്ത സൂചകം ഉപയോഗിച്ചാണ് ലിസ്റ്റ് തയ്യാർ ചെയ്യുന്നത്. ഈ ലിസ്റ്റ് തയ്യാറാക്കാൻ സി-സ്കോറിനെ അടിസ്ഥാനമാക്കി വിവിധ മേഘലകളിലെ മികച്ച 2% അല്ലെങ്കിൽ ലോകമെമ്പാടുമുള്ള മികച്ച 100,000 ശാസ്ത്രജ്ഞർക്കിടയിൽ ശാസ്ത്രജ്ഞർ റാങ്ക് ചെയ്യണം.
ഡോ. അരുണാക്ഷരൻ തൃശ്ശൂരിലെ അമല കാൻസർ റിസർച്ച് സെന്ററിലെ നിന്നും “വറുത്ത എണ്ണകളുടെ ഉപയോഗവും ഫാറ്റി ലിവർ, വൻകുടൽ കാൻസർ തുടങ്ങിയ രോഗങ്ങളും” എന്ന വിഷയത്തിൽ പിഎച്ച്.ഡി പൂർത്തിയാക്കി. നിലവിൽ, കാൻസർ ഉൾപ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങളുടെ പ്രതിരോധത്തിനായി പ്രകൃതിദത്ത ഉൽപ്പന്നങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിലാണ് അദ്ദേഹത്തിന്റെ ഗവേഷണം. നിരവധി അന്താരാഷ്ട്ര ജേണലുകളിലായി 60-ലധികം ഗവേഷണ ലേഖനങ്ങൾ ഡോ. അരുണാക്ഷരൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, എൻ “മോളിക്യൂൾസ്”, “കറന്റ് ന്യൂട്രീഷൻ ആൻഡ് ഫുഡ് സയൻസ്” തുടങ്ങിയ ജേണലുകളുടെ ഉപദേശക സമിതി അംഗമായും ഗസ്റ്റ് എഡിറ്ററായും പ്രവർത്തിച്ച് വരുന്നു.


Reporter
the authorReporter

Leave a Reply