EducationLatest

സി ബി എസ് ഇ വിദ്യാലയങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണം- മാനേജ്‍മെന്റ് അസോസിയേഷൻ


കോഴിക്കോട് : സി ബി എസ് ഇ വിദ്യാലയങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള സി ബി എസ് ഇ സ്കൂൾസ് മാനേജ്‍മെന്റ് അസോസിയേഷന്റെ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

സി ബി എസ് ഇ വിദ്യാലങ്ങളോട് പലപ്പോഴും ശത്രുതാപരമായാണ് വിദ്യാഭ്യാസ വകുപ്പ് പെരുമാറുന്നത്. ഉപരി പഠനത്തിന് ശ്രമിക്കുന്ന സി ബി എസ് ഇ കലോത്സവ വിജയികളായ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണം. സ്റ്റുഡന്റസ് പോലീസ് കേഡറ്റ്, എൻ എസ് എസ് തുടങ്ങിയ സംവിധാങ്ങൾ സി ബി എസ് ഇ സ്കൂളുകളിലും അനുവദിക്കണം. സമ്മേളനം ആവശ്യപ്പെട്ടു.
നേരത്തെ പ്രഖ്യാപിച്ച ഫീസ് റഗുലേറ്ററി അതൊറിട്ടിയുടെ പ്രവർത്തനം തത്കാലം നിർത്തിവെക്കണം.
സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ സി പി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി ബി എസ് ഇ അസോസിയേഷൻ ജില്ലാപ്രസിഡന്റ്‌ പ്രൊ എ കുട്ട്യാലിക്കുട്ടി അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ്‌ അമൃതലാൽ, ജനറൽ സെക്രട്ടറി അബ്ദുൽ മജീദ്, ട്രഷറർ അബ്ദുൾനാസർ ആലുവ, എം എസ് എസ് ജനറൽ സെക്രട്ടറി എഞ്ചി. പി മമ്മദ്കോയ,
അസോസിയേഷൻ ജനറൽ സെക്രട്ടറി നിസാർ ഒളവണ്ണ അബ്ദുൾഖാദർ എന്നിവർ പ്രസംഗിച്ചു.

 


Reporter
the authorReporter

Leave a Reply