കോഴിക്കോട് :തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്സ്.15 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ട പട്ടികയിൽ ഉള്ളത്.സിനിമ സംവിധായകൻ
വി എം വിനു കല്ലായിയിലും കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് പാറോപ്പടിയിലും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാൽ കല്ലാട്ട് എരഞ്ഞിക്കലിലും മത്സരിക്കും. സരോവരത്തെ കണ്ടൽക്കാട് സംരക്ഷണത്തിനായി പോരാടിയ
പരിസ്ഥിതി പ്രവർത്തക പി എം ജീജാഭായ്,ബി കോം വിദ്യാർത്ഥിനി എൻ വി അഞ്ജന എന്നിവരും മത്സര രംഗത്തുണ്ട്. പുതുമുഖങ്ങളെ ഉൾപ്പടെ രംഗത്തിറക്കി ഇത്തവണ കോർപ്പറേഷൻ പിടിക്കാനാണ് യു ഡി എഫിൻ്റെ നീക്കം.










