Tuesday, December 3, 2024
LatestPolitics

ദീനദയാൽജി ദീർഘവീക്ഷണമുളള ഭാരതീയ ചിന്തകൻ:അഡ്വ.വി.കെ.സജീവൻ


കോഴിക്കോട്: ഭാരതീയ ജനതാ പാർട്ടിയുടെ പൂർവ്വ രൂപമായ ഭാരതീയ ജനസംഘത്തിൻ്റെ സ്ഥാപക നേതാക്കളിലൊരാളും ഏകാത്മ മാനവദർശനത്തിൻ്റെ ഉപജ്ഞാതാവുമായ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യയെ അദ്ദേഹത്തിൻ്റെ ബലിദാന ദിനത്തിൽ അനുസ്മരിച്ചു.രാജ്യത്തിൻ്റെ സാമൂഹ്യ സാമ്പത്തിക വികസനത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും പാവങ്ങളുടെ ഉന്നമനത്തിനും അതോടൊപ്പം സമൂഹത്തിൻ്റെ അടിത്തട്ടിൽ കിടക്കുന്നവരെ രാജ്യത്തിൻ്റെ വികസന പ്രക്രിയയിൽ പങ്കാളികളാക്കുന്നതിനും തനതായ പ്രത്യയ ശാസ്ത്രം രൂപപ്പെടുത്തുകയും ചെയ്ത മഹാനായ ഭാരതീയ ചിന്തകനാണ് ദീനദയാൽജിയെന്ന് ബിജെപി ജില്ലാപ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അനുസ്മരിച്ചു്കമ്മ്യൂണിസമോ സോഷ്യലിസമോ അല്ല ഇന്ത്യയുടെ ഭാവി കരുപ്പിടിപ്പിക്കുക എന്ന് ദീനദയാല്‍ജിക്ക് അന്ന് തന്നെ ഉറപ്പുണ്ടായിരുന്നു.അതിന് ഇന്ത്യയുടേതായ കാഴ്ചപ്പാടും,ദര്‍ശനവും,പരിപാടികളും ഉളള ഒരു ആശയ സംഹിത വേണമെന്ന് ദീനദയാല്‍ജി ചിന്തിച്ചതിന്‍റെ ഫലമായാണ് എകാത്മമാനവദര്‍ശനം ലോകത്തിന് മുന്നില്‍ വെച്ചത്.

പത്തു വർഷത്തെ മോദി സർക്കാരിൻ്റെ നയപരിപാടികൾ ദീനദയാൽജി മുന്നോട്ട് വെച്ചിട്ടുളള കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലുളളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറിമാരായ ടി.രനീഷ്, പ്രശോഭ് കോട്ടൂളി, ജില്ലാ കമ്മറ്റി അംഗം തിരുവണ്ണൂർ ബാലകൃഷ്ണൻ, ജില്ലാ ലീഗൽ സെൽ കൺവീനർ അഡ്വ.ശ്യാം അശോക്, രതീഷ് പുല്ലൂന്നി എന്നിവർ സംസാരിച്ചു


Reporter
the authorReporter

Leave a Reply