Wednesday, May 1, 2024
HealthLatestPolitics

ദീനദയാൽ സേവാ സമിതി ഓഫീസ് മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്തു


കോഴിക്കോട് : മെഡിക്കൽ കോളേജിൽ സ്‌പെൻസർ പ്ലാസ ബിൽഡിങ്ങിൽ ദീനദയാൽ സേവാ സമിതി ഓഫീസ് ബിജെപി ജില്ലാ അധ്യക്ഷൻ വി കെ സജീവൻ ഉദ്ഘാടനം ചെയ്തു.
മാനവസേവ -മാധവസേവ എന്ന ആശയത്തിലൂന്നി സഹ ജീവികളുടെ കണ്ണീരൊപ്പാൻ ഭാരതത്തിന്റെ ഏകാത്മ മാനവ ദർശനം മുന്നോട്ട് വെച്ച് ത്യാഗ സമ്പന്നരായ പ്രവർത്തകരുടെ ഒരു കൂട്ടായ്മ ആണ് ഈ സേവാ കേന്ദ്രം. മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്രയമാകുക എന്നതാണ് ഈ സേവാ കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ വ്യവസായി മരക്കാർ ഹാജിയിൽ നിന്നും ആദ്യ സംഭാവന വി.കെ.സജീവൻ സ്വീകരിച്ചു. പഴയ വളപ്പിൽ അഭിലാഷിൻ്റെ മക്കാളായ ശിവ നന്ദയും ബദരീനാഥും സ്വരൂപിച്ച ഹുണ്ഡിക ചടങ്ങിൽ സേവാ സമിതിയിലേക്ക് സമർപ്പിച്ചു.


ദീനദയാൽ സേവാ സമിതി പ്രസിഡന്റും ആർ ജി ഗ്രൂപ്പ്‌ ചെയർമാനുമായ എം രമേശൻ അധ്യക്ഷദ്ധ വഹിച്ച യോഗത്തിൽ ബിജെപി സെക്രട്ടറിയും കോഴിക്കോട് കോർപറേഷൻ കൗൺസിലറുമായ ടി റിനീഷ്‌ ലോഗോ പ്രകാശനം ചെയ്തു. ബിജെപി സംസ്ഥാന സമിതി അംഗം ടി പി സുരേഷ്, എം എം സി ടി ചാരിറ്റബിൾ ട്രസ്റ്റ്‌ റഷീദ്, കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ്‌ വിശ്വനാഥൻ മാസ്റ്റർ, ഏകതാ ചാരിറ്റബിൾ ട്രസ്റ്റ്‌ രതി ഭാസ്കർ, നാരങ്ങയിൽ ശശിധരൻ, പൊക്കിനാരി ഹരിദാസൻ, ശ്രീനിവാസൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു ദീനദയാൽ സേവാ സമിതി സെക്രട്ടറി കെ കെ മനോഹരൻ സ്വാഗതവും ബബ് ലു ഉമ്മളത്തൂർ നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply