കോഴിക്കോട്: നാലുദിവസം മുമ്പ് മരിച്ച 40 വയസുകാരന്റെ മൃതദേഹം കബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.തോണിച്ചാല്‍ സ്വദേശി അ സിമിന്റെ മൃതദേഹമാണ് ബന്ധുക്കളുടെ ആവശ്യപ്രകാരം പോസ്റ്റ് മോര്‍ട്ടം നടത്തുന്നത്.അഞ്ചിന് രാത്രി ബന്ധുവിനൊപ്പം മദ്യപിച്ച് അവശനായ നിലയിലാണ് അസിം വീട്ടിലെത്തിയത്.അടുത്ത ദിവസം രാവിലെ ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.സി.ടി സകാനില്‍ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടത്താതെ സംസ്‌കരിയ്ക്കുകയായിരുന്നു.കുടുംബം ആര്‍.ഡി.ഒയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോനാട്ട് ജുമാമസ്ജിദില്‍ കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഉത്തരവിട്ടത്.










