കോഴിക്കോട്: സാങ്കേതിക വിദ്യ അതിവേഗം പുരോഗമിക്കുന്ന കാലത്ത് ഡാറ്റാ സുരക്ഷ പരമപ്രധാനമാണെന്നു പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് നിത്യജീവിതത്തിൽ നിർണായക പങ്കാണുള്ളതെന്നും അവയുടെ സർവീസ് സുരക്ഷിത ഇടങ്ങളിൽ ചെയ്യുന്നതാണ് നല്ലതെന്നും മന്ത്രി. ചെറൂട്ടി റോഡിൽ ആരംഭിച്ച ഗാവ ഇലക്ട്രോണിക്സ് സർവീസ് സെന്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, സർവീസിനെത്തുന്നവർക്ക് വിട്ടുവീഴ്ചയില്ലാത്ത ഡാറ്റാ സുരക്ഷയും സ്വകാര്യതയും സ്ഥാപനം ഉറപ്പു നൽകുന്നതായി ഗാവ എംഡി അബ്ദുൾ നസീർ. കെ.പി പറഞ്ഞു. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ഡെസ്ക് ടോപ്പ് തുടങ്ങി എല്ലാതരം ഇലക്ട്രോണിക് ഉപകരണങ്ങളും സർവീസ് ചെയ്യുന്ന ഗാവ, ഡാറ്റ സുരക്ഷയ്ക്കുള്ള ഐഎസ്ഒ (27001: 2013) അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ഏക സ്ഥാപനം കൂടിയാണ്. വിദേശ രാജ്യങ്ങളിൽ സർവീസ് പരിചയമുള്ള വിദഗ്ധ എൻജിനീയർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്.
സർവീസിനു പുറമെ പ്രീഓൺഡ് പ്രീമിയം ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വിപുലമായ കലക്ഷനാണ് ഗാവയിൽ ഒരുക്കിയിരിക്കുന്നത്. ഉപകരണങ്ങൾ വോറന്റിയോടും ഫിനാൻസ് സൗകര്യത്തോടുംകൂടി വാങ്ങാനുമുള്ള സൗകര്യമുണ്ട്. ഉപകരണങ്ങൾ വാങ്ങുന്നവർക്ക് ജിഎസ്ടി ബില്ലും നൽകുന്നതാണ്.
കേടായ ഇലക്ട്രോണിക് ഉപകരണങ്ങൾ പുറന്തള്ളുന്നതിനു പകരം സർവീസ് ചെയ്തു വീണ്ടും ഉപയോഗിക്കുന്നതോടെ ഒരു പരിധി വരെ ഇ- മാലിന്യ നിർമാർജനം ശാസ്ത്രീയമായി ചെയ്യുന്നതിനുള്ള സാധ്യതകൂടിയാണ് ഗാവ ഒരുക്കുന്നതെന്ന് അധികൃതർ പറയുന്നു. പുതിയ തലമുറയെ ഇ സാക്ഷരത കൈവരിക്കാൻ ശീലിപ്പിക്കുകയെന്നതും സ്ഥാപനത്തിന്റെ ലക്ഷ്യമാണ്.
ഉപകരണങ്ങൾ വാങ്ങാനും വിൽക്കാനും സർവീസ് ചെയ്യാനും സംസ്ഥാന വ്യാപകമായി പിക്ക് ആൻഡ് ഡ്രോപ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് www.gava.co.in എന്ന വെബ്സൈറ്റ് വഴി ഇത് പ്രയോജനപ്പെടുത്താം. ബിസിനസ് അസോസിയേറ്റ്സുമായി ചേർന്ന് സംസ്ഥാനത്തുടനീളം കലക്ഷൻ പോയിന്റുകളും ഒരുക്കിയിരിക്കുന്നു.
വ്യാപാര മേഖലയിൽ രണ്ടു പതിറ്റാണ്ടായി പ്രവർത്തന പരിചയമുള്ള ദുബായ് കേന്ദ്രമായ ബ്രോനെറ്റ് ഗ്രൂപ്പിന്റെ ഭാഗമാണ് ഗാവ. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പ്രീഓൺഡ് ഗാഡ്ജറ്റ് ഹബ്ബ് കൂടിയാണ് ഇതോടെ, ഇവിടെ യാഥാർഥ്യമാകുന്നത്.