Saturday, December 28, 2024
LatestPolitics

സി പി എം പ്രസ്താവന സ്വാഗതാർഹം: റോയ് അറയ്ക്കൽ


കോഴിക്കോട് : കോതി – ആവിക്കൽ സമരത്തിനു മുന്നിൽ എസ് ഡി പി ഐ ആണെന്ന മേയർ ഡോ: ബീന ഫിലിപ്പ്, സി.പിഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ എന്നിവരുടെ പ്രസ്താവന സ്വാഗതാർഹമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി കോതിയിൽ നടത്തിയ റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളിൽ ജനങ്ങൾക്കൊപ്പം എസ്ഡിപിഐ ആണെന്ന സി പി എം പ്രസ്താവന ജനങ്ങൾക്കും പാർട്ടിക്കുമുള്ള അംഗീകാരമാണ്. ഇനിയും ജനങ്ങൾക്കൊപ്പം മുന്നിൽ തന്നെ പാർട്ടി ഉണ്ടാവും മാലിന്യ സംസ്കരണ പ്ലാന്റ് ജനവാസ കേന്ദ്രത്തിൽ നിന്നും മാറ്റി സ്ഥാപിക്കണം. ഇതിനായി സമരം ചെയ്യുന്നവരെ നുഴഞ്ഞുകയറ്റക്കാർ എന്ന് ചാപ്പ കുത്തി സമരത്തെ നിർജീവമാക്കുവാൻ അനുവദിക്കില്ല. എസ്ഡിപിഐ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരല്ല. എല്ലാ വികസനവും പരിസ്ഥിതിയും വികസനവും ജനോപകാരപ്രദവുമായ പദ്ധതികളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് കെ.ജലീൽ സഖാഫി, വാഹിദ് ചെറുവറ്റ, ജില്ല സെക്രട്ടറിമാരായ കെ.പി ഗോപി , കെ.ഷമീർ , ജില്ല കമ്മിറ്റി അംഗങ്ങളായ അബ്ദുൽ കയ്യും , എഞ്ചിനിയർ എം.എ സലീം, ജാഫർ കെ.പി , കബീർ വെള്ളയിൽ, റഷീദ് കാരന്തൂർ, കോയ ചേളന്നൂർ, ടി.പി യൂസുഫ്, ടി പി മുഹമ്മദ്, വിമൻ ഇന്ത്യ മൂവ്മെൻറ് ജില്ലാ ജനറൽ സെക്രട്ടറി ടി പി ഷബ്ന , എസ്ഡിടിയു ജില്ല സെക്രട്ടറി സിദ്ധീഖ് കരുവംപൊയിൽ, സൗത്ത് മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷിജി നേതൃത്വം നൽകി.

 


Reporter
the authorReporter

Leave a Reply