കോഴിക്കോട്: സിപിഐ രൂപീകരണത്തിന്റെ തൊണ്ണൂറ്റി ഏഴാം വാർഷിക ദിനാചരണം 26 ന് കോഴിക്കോട് നഗരത്തിൽ നടക്കും. വൈകീട്ട് നാല് മണിക്ക് സി പി ഐ ദേശീയ സെക്രട്ടറിയേറ്റ് മെമ്പർ ബിനോയ് വിശ്വം എം പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. വിപുലമായ പരിപാടികളുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. കൃഷ്ണപിള്ള മന്ദിരത്തിൽ ചേർന്ന രൂപീകരണ യോഗം സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ സി സതീശൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ പരിപാടികൾ വിശദീകരിച്ചു.
സംസ്ഥാന എക്സി. അംഗം ടി വി ബാലൻ, ജില്ലാ അസി. സെക്രട്ടറി പി ഗവാസ്, എം കെ പ്രജോഷ്, ആശ ശശാങ്കൻ, കെ ബാലസുബ്രഹ്മണ്യൻ, പി വി മാധവൻ, ബൈജു മേരിക്കുന്ന്, സി കെ ബിജിത്ത് ലാൽ, അഡ്വ. കെ പി ബിനൂപ് എന്നിവർ പ്രസംഗിച്ചു.
ജില്ലാ അസി. സെക്രട്ടറി പി കെ നാസർ സ്വാഗതവും പി അസീസ് ബാബു നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായി
അഡ്വ. പി ഗവാസ് (ചെയർമാൻ) പി അസീസ് ബാബു (ജന. കൺവീനർ), ഇ സി സതീശൻ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.