ആഘോഷ പരിപാടികൾ
പരിസ്ഥിതി സൗഹ്യദമാക്കാൻ ക്ലീൻ കാലിക്കറ്റ് പദ്ധതി
കോഴിക്കോട് : കേരള സ്കൂൾ കലോത്സവം പരിസ്ഥിതി സൗഹൃദമാക്കാനുള്ള ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ക്ലീൻ കാലിക്കറ്റ് പ്രോജക്ടിനു നാന്ദി കുറിച്ചു കൊണ്ട് തീം വീഡിയോ റിലീസ് ചെയ്തു. മാനാഞ്ചിറയ്ക്ക് സമീപം കലോത്സവം സ്വാഗത സംഘം ഓഫീസിൽ മേയർ ഡോ.ബീന ഫിലിപ്പാണ് വീഡിയോ റിലീസ് ചെയ്തത്. അടുത്ത ഘട്ടത്തിൽ ആയിരത്തോളം വിദ്യാർഥികൾക്ക് ഹരിത പ്രോട്ടോക്കോൾ പ്രാവർത്തികമാക്കാനുള്ള പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കലോത്സവ വേദികളിൽ
ഹരിത പ്രോട്ടോക്കോൾ പ്രാവർത്തികമാക്കാൻ പരിശീലനം നേടിയ വിദ്യാർത്ഥികൾ വളണ്ടിയർമാരായി സേവനമനുഷ്ഠിക്കും.
ശുചിത്വ മിഷൻ , ഹരിത കേരള മിഷൻ, നാഷണൽ ഗ്രീൻ കോർപ്സ് ,
രക്ഷാകർതൃ സമിതികൾ, മദർ പി.ടി എ , കുടുംബശ്രീ, ഹരിത സേന , വ്യാപാരി വ്യവസായ സമിതി, വ്യാപാരി വ്യവസായ ഏകോപന സമിതി എന്നിവയുടെ സഹകരണത്തോടു കൂടി
ക്ലീൻ കാലിക്കറ്റ് പ്രോജക്ട്
ജനകീയ വിജയമാക്കും.
ആഘോഷ പരിപാടികൾ
പരിസ്ഥിതി സൗഹ്യദമാക്കുന്നതിനുള്ള അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കാനുള്ള അവസരമായി കലോത്സവദിനങ്ങൾ മാറും.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ അധ്യക്ഷത വഹിച്ചു. യോഗത്തിൽ എം.രാധാകൃഷ്ണൻ മാസ്റ്റർ , അഡ്വ.എം രാജൻ,
ഡോ.ജോഷി ആന്റണി , വരുൺ ഭാസ്കർ, ജില്ലാ വിദ്യാഭ്യാസ ഓഫീർ ധനേഷ് കൺവീനർ കെ.കെ ശ്രീജേഷ് കുമാർ , കൃപാ വാര്യർ, പ്രമേദ് കുമാർ , പ്രിയ , പി ടോമി ജോർജ്
എന്നിവർ പ്രസംഗിച്ചു.