Saturday, January 25, 2025
Latest

മുതിർന്ന പൗരൻമാർക്ക് കോർപ്പറേഷൻ വയോമിത്രം പദ്ധതി കേൾവി പരിശോധന നടത്തി


കോഴിക്കോട് :എ.ഡബ്ളിയു.എച്ച്. സ്‌പെഷ്യൽ കോളേജിന്റെ സഹകരണത്തോടെ കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാലയുമായി ചേർന്ന് മുതിർന്ന പൗരൻമാർക്ക് കോഴിക്കോട് കോർപറേഷൻ വയോമിത്രം പദ്ധതിയുടെ ഭാഗമായി കേൾവി – സംസാര വൈകല്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ദർശനം വായനശാല ഹാളിൽ വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ. അമീറ ഉദ്ഘാടനം ചെയ്തു. എ ഡബ്ളിയു. എച്ച്. കോളേജ് ഓഡിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശോഭ രാധാകൃഷ്ണൻ , കേൾവി , സംസാര , ഭാഷ വൈകല്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫ. എൻ. സാബ, കോർപ്പറേഷൻ വയോമിത്രം സ്റ്റാഫ് നഴ്സ് സി കെ രൻജിഷ, ജെ പി എച് എൻ ഗോപിക ശശീന്ദ്രൻ എന്നിവർ ക്യാമ്പി ന് നേതൃത്വം നൽകി. ദർശനം മുതിർന്ന പൗര വേദി കൺവീനർ കെ ടി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി പി ആയിഷബി സ്വാഗതവും വനിതാവേദിയിലെ സി എൻ സുഭദ്ര നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply