Sunday, November 24, 2024
LatestPolitics

ജയപരാജയങ്ങൾ വിലയിരുത്തി മുന്നേറാൻ പുതിയ തന്ത്രങ്ങൾ മെനയുന്ന ചർച്ചകൾക്ക് തുടക്കമിട്ട് കോൺഗ്രസ്സിൻ്റെ നവ സങ്കൽപ്പ് ചിന്തൻ ശിബിരത്തിന് കോഴിക്കോട് തുടക്കം


കോഴിക്കോട്:കോൺഗ്രസ്സ് നവ സങ്കൽപ്പ് ചിന്തൻ ശിബിരം കോഴിക്കോട് ആരംഭിച്ചു. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പതാക ഉയർത്തി.തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ഇന്ത്യാ രാജ്യത്ത് ഇത്തരം വെല്ലുവിളിയും ഭീതിയും നിറഞ്ഞ കാലഘട്ടം ഉണ്ടായിട്ടില്ലെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. പ്രതികരിക്കുന്നവരെ വായ അടപ്പിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്.എല്ലാ മേഖലകളെയും ഭീഷണിപ്പെടുത്തി തങ്ങളുടെ വശത്താക്കുകയാണ്. നീതിന്യായ വ്യവസ്ഥയെ വരെ സ്വാധീനിക്കുകയാണ്. കോർപ്പറേറ്റ് മാധ്യമങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്.രാജ്യത്താകമാനം വർഗ്ഗീയ ദ്രുവീകരണം നടത്തുക മാത്രമാണ് കേന്ദ്ര സർക്കാറിൻ്റെ ലക്ഷ്യo. പിണറായി വിജയനു വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയായി സി.പി.എം മാറിയിരിക്കുകയാണ്.നരേന്ദ്ര മോദി സർക്കാരിൻ്റെ തനി പകർപ്പാണ് കേരളം ഭരിച്ചു കൊണ്ടിരിക്കുന്നതെ കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ അധ്യക്ഷം വഹിച്ചു.ഇന്ത്യാ രാജ്യത്ത് മതേതരത്വവും ജാനാധിപത്യവും കോൺഗ്രസ്സിന് പകരം വെയ്ക്കാൻ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനം ഇല്ലെന്ന് കെ.സുധാകരൻ പറഞ്ഞു.കോൺഗ്രസ്സ് പ്രവർത്തകരുടെ കുടുംബത്തിൽ നിന്നും ഒരാൾ പോലും മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് പോകാൻ അനുവദിക്കാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ചിന്തൻ ശിബിരം തുടക്കമിടും ഇടതുപക്ഷത്തിൻ്റെയും ബി.ജെ.പിയുടേയും അക്രമ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിക്കാൻ കോൺഗ്രസ്സിൻ്റെ യുവ നേതൃത്വത്തിന് സാധിച്ചു.കേന്ദ്രവും കേരളവും ഭരിക്കുന്നത് ഏകാധിപത്യ സർക്കാറാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രവർത്തക സമതി അംഗം ദിക് വിജയ് സിങ്ങ് ,കേരളത്തിൻ്റെ ചുമതല വഹിക്കുന്ന താരീഖ് അൻവർ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസ്സൻ, എം.കെ രാഘവൻ എം.പി, കെ.പി.സി.സി വർക്കിങ്ങ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ധീഖ്, ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ എന്നിവർ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply