Latest

രക്തദാന ക്യാമ്പ് നടത്തി


കോഴിക്കോട്:ദേവഗിരി സാവിയോ ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ എം വി ആർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ ജീവദ്യുതി പോൾ ബ്ലഡിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി.
ക്യാമ്പ് മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ബെന്നി ലാലു ഉദ്ഘാടനം ചെയ്തു.വൈസ് പ്രിൻസിപ്പൽ സാജു ജോസഫ് അധ്യക്ഷനായി.എം വി ആറിലെ മെഡിക്കൽ ഓഫീസർ ഡോ.അരുൺ വി.ജെ ബോധവത്കരണ ക്ലാസ് എടുത്തു

.വാർഡ് കൗൺസിലർ ഇഎം സോമൻ,പ്രോഗ്രാം ഓഫീസർ സാജൻ സി വി ,പി.ടി.എ പ്രസിഡണ്ട് ബിജു സുവർണ്ണ എൻഎസ്എസ് ലീഡർ കരോളിൻ വർഗീസ് എന്നിവർ സംസാരിച്ചു.
ക്യാമ്പിൽ 82 ഓളം പേര് പേരുടെ രക്തം സ്വീകരിച്ചു.


Reporter
the authorReporter

Leave a Reply