GeneralLocal News

കയര്‍ ഭൂവസ്ത്രം പദ്ധതി- സെമിനാര്‍ നടത്തി

Nano News

കോഴിക്കോട്: കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ കയര്‍ ഭൂവസ്ത്രം പദ്ധതി അവലോകന സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. സ്വാഭാവികമായി മണ്ണിനെ സംരക്ഷിക്കുന്ന പുല്ലും ചെടികളും വളര്‍ത്തി വേരുപടലങ്ങള്‍ വളര്‍ന്ന് പ്രകൃതിസഹജമായ കവചമാണ് കയര്‍ ഭൂവസ്ത്രം ഒരുക്കുന്നതെന്ന് അവര്‍ പറഞ്ഞു. മണ്ണൊലിപ്പ് തടയാനും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും ഇതിലൂടെ സാധിക്കും. എല്ലാ ഗ്രാമപഞ്ചായത്തിലും കയര്‍ഭൂവസ്ത്രത്തിന്റെ സാധ്യത പരമാവധി ഉപയോഗിക്കാന്‍ നാം ശ്രദ്ധിക്കണം. കയര്‍ മേഖലയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് ഇതിലൂടെ നിറവേറ്റുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ എന്‍.പി.ബാബു അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ടി.എം.മുഹമ്മദ് ജാ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ.അനിത, കെ.പി.സുനില്‍കുമാര്‍, സജിത പൂക്കോടന്‍, ബാബു നെല്ലോളി, കെ.പി.ചന്ദ്രി, പി.ബാബുരാജ്, എം.ശ്രീലത, കെ.പി.വനജ, കെ പി ഗിരിജ, പി ജി ജോര്‍ജ്, കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഷീബ, കയര്‍ ഫെഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീവര്‍ദ്ധന്‍ നമ്പൂതിരി, കയര്‍ പ്രോജക്ട് ഓഫീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ശശികുമാര്‍, കയര്‍ ഡയറക്ടറേറ്റ് ഡെപ്യൂട്ടി രജിസ്ട്രാര്‍ തോമസ് ജോണ്‍, കയര്‍ പ്രോജക്ട് ഓഫീസ് പി.ആര്‍.സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply