ഫറോക്ക്: യുവകലാസാഹിതി ഫറോക്ക് മേഖലയുടെ ആഭിമുഖ്യത്തിൽ വയലാറിൻ്റെ 46-ാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. ഫറോക്ക് സെദീർ ഹാളിൽ നടന്ന അനുസ്മരണ സദസ്സ് എഴുത്തുകാരൻ ശശിധരൻ ഫറോക്ക് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് എം എ ബഷീർ അദ്ധ്യക്ഷനായി. ഡോ. ഗോപി പുതുക്കോട് വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. ഗായകൻ തിലകൻ ഫറോക്ക് വയലാർ ഗാനസദസ്സും യുവ എഴുത്തുകാരി പ്രാർത്ഥനാഘോഷ് കാവ്യസദസ്സും ഉദ്ഘാടനം ചെയ്തു. വിജയകുമാർ
പൂതേരി, പി ടി ഷാജൻ, റോഷൻ ചെറുവണ്ണൂർ, ടി കെ സുനിൽ കുമാർ, ജയക്കിളി, കെ വൈഗ, ലക്ഷ്മി പ്രസൂൺ, പി കെ നന്ദകുമാർ, ഷീന മാണിക്കോത്ത്, ടി വിജയശങ്കർ , കെ സുകുമാരൻ എന്നിവർ സംസാരിച്ചു. ചിത്രകാരി എ കെ ഫസ്ന വരച്ച വയലാറിൻ്റെ ചിത്രം പിലാക്കാട്ട് ഷൺമുഖൻ പ്രകാശനം ചെയ്തു.