Thursday, December 26, 2024
LatestLocal News

പൂളാടിക്കുന്നിൽ ഗ്യാസ് കൊണ്ടുപോവുകയായിരുന്ന ലോറി ഇടിച്ച് അപകടം – രണ്ടുപേർക്ക് പരിക്ക്


കോഴിക്കോട് :രാമനാട്ടുകര വെങ്ങളം ബൈപ്പാസ്  പൂളാടിക്കുന്ന് ഭാഗത്ത് ഗ്യാസ് കൊണ്ടുപോവുകയായിരുന്ന ലോറി നിർത്തിയിട്ട വാഹനത്തിന് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. രാവിലെ 9 മണിയോടെ എറണാകുളത്തു നിന്നും ചേമഞ്ചേരിയി ലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറാണ് നിർത്തിയിട്ട വാഹനത്തിൽ ഇടിച്ചത്.

നിർത്തിയിട്ട വാഹനത്തിലുണ്ടായിരുന്ന വർക്കാണ് പരിക്കേറ്റത്.ഇവരെ ഇഖ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷൻ സ്ഥലത്തെത്തി.

സി.എൻ.ജിയായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.


Reporter
the authorReporter

Leave a Reply