കോഴിക്കോട്: തുറമുഖ നഗരത്തെ മാതൃകാ നഗരമാക്കി മാറ്റാനുള്ള സമഗ്ര പദ്ധതികളും -നിർദ്ദേശങ്ങളും മലബാർ ഡവലപ്പ്മെന്റ് ഫോറം സെൻട്രൽ കമ്മറ്റി കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പിന് സമർപ്പിച്ചു .
എം.ഡി.എഫ് സെൻട്രൽ കമ്മറ്റി ട്രഷറർ സി.എച്ച്. നാസർ ഹസ്സൻ പദ്ധതിയുടെ രൂപരേഖ മേയർക്ക് കൈമാറി.
പ്രധാന നിർദ്ദേശങ്ങൾ
കോഴിക്കോടിനേയും – പരിസര പ്രദേശങ്ങളെയും ബന്ധിപ്പിച്ച് കൊണ്ട് സിറ്റി ടൂറിസം സർവ്വീസുകൾ പ്രാബല്യത്തിലാക്കുക.
കോഴിക്കോട് ബീച്ചിലു ള്ള താൽക്കാലിക പെട്ടി കടകൾ നിയമാനുസൃതവും-ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ കീഴിൽ കൊണ്ടുവരുക.
പെട്ടി കടകൾക്ക് പകരം വൃത്തിയുള്ള സ്ഥിരം കൗണ്ടറുകൾ ഡിസൈൻ ചെയ്യുക.
കോഴിക്കോട് മിഠായി തെരുവിൽ ആധുനിക രീതിയിലുള്ള മൾട്ടി ലെവൽ കാർ പാർക്കിംങ്ങ് സ്ഥാപിക്കുക.
കോഴിക്കോട് ചരിത്ര പ്രധാന്യമുള്ള പോയന്റുകളിൽ കൂടുതൽ ഫോട്ടോ ഷൂട്ട് പോയന്റുകൾ സ്ഥാപിക്കുക.
മാലിന്യം വലിച്ചെറിയുന്ന വരെ പോലീസിന്റെ സഹായത്തോടെ നിയന്ത്രിക്കുക.
ചുവരുകളിൽ പോസ്റ്ററുകൾ പതിച്ച് നഗരത്തെ വികൃതമാക്കുന്നത് നിരോധിച്ച് പകരം ഇത്തരം കാര്യ ങ്ങൾക്ക് പ്രത്യേകം പബ്ലിഷിങ്ങ് മതിലുകൾ സ്ഥാപിക്കുക,
വലിയ അക്വേറിയം മുതൽ നഗരത്തെ മോഡി പിടിപ്പിച്ച് ടൂറിസ ത്തെ ശാക്തീകരിക്കാനുള്ള നിരവധി നിർദ്ദേശങ്ങളാണ് സമർപ്പിച്ചത്.
കെ.പി.മുഹമ്മദ് അഷ്റഫ്, കെ.പി.അബ്ദുൽ റസാഖ്,
സി.എൻ അബ്ദുൽ മജീദ്, ഖൈസ് അഹമ്മദ്, ഷെയ്ഖ് ഷാഹിദ്, കെ.എം.ബഷീർ,യുനുസ് പള്ളി വീട്, സറീന ഷെറിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.