കോഴിക്കോട് : ബി.ജെ.പി. ദേശീയ കൗൺസിൽ അംഗവും റെയ്കി ആചാര്യനും മാധ്യമ പ്രവർത്തകനുമായിരുന്ന സി.എം.കൃഷ്ണനുണ്ണിയുടെ എട്ടാം അനുസ്മരണ പ്രഭാഷണവും 12-ാമത് രൈക്വ ഋഷി പുരസ്കാര സമർപ്പണവും ഒക്ടോബർ 24-ന് (തിങ്കൾ ) നടക്കും.
കൃഷ്ണനുണ്ണി അനുസ്മരണ പ്രഭാഷണം ജന്മഭൂമി ന്യൂസ് എഡിറ്ററും പ്രഭാഷകനുമായ എം.ബാലകൃഷ്ണൻ നിർവ്വഹിക്കും. ‘രൈക്വഋഷി’ പുരസ്‌കാരം പരമ്പരാഗത നെൽ
വിത്ത് സംരക്ഷനും ആദിവാസി വിഭാഗത്തിൽ നിന്നുള്ള കർഷകനുമായ മാനന്തവാടി സ്വദേശി ചെറുവയൽ രാമന് ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയർമാൻ എൽ.ഗിരീഷ് കുമാർ സമ്മാനിക്കും.ഇന്ത്യൻ റെയ്കി അസോസിയേഷന്റെ 23ാം വാർഷിക ദിനത്തിൽ നടക്കുന്ന ഈ ചടങ്ങിൽ സംസ്കൃത-താളിയോല ഗവേഷകനും സംഗീതജ്ഞനുമായ ഡോ.ജി.സുദേവ് ജി കൃഷ്ണ ശർമ്മനെ ആദരിക്കുകയും ചെയ്യും.
2022 ഒക്ടോബർ 24ന് വൈകീട്ട് 3ന് ഹോട്ടൽ അളകാപുരിയിലാണ് ചടങ്ങ് നടക്കുന്നത്.
ക്യാപ്ടൻ ഡോ.എം.ലക്ഷ്മീകുമാരി (2007), മഹാകവി അക്കിത്തം (2008), പ്രൊഫ. വാസുദേവൻ പോറ്റി (2009), ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (2010), വി. എം.സി.ശങ്കരൻ നമ്പൂതിരി (2011), സായിറാം ഭട്ട് (2012), സുമംഗലാ ദേവി (2013), കെ.ബി.ശ്രീദേവി (2014), ഡോ.ധനഞ്ജയ് സഗ്‌ദേവ് (2015), ഡോ.കെ.കെ.മുഹമ്മദ് (2017), നാട്യാചാര്യൻ മനു മാസ്റ്റർ (2019) എന്നിവരാണ് മുൻ വർഷങ്ങളിലെ അവാർഡ് ജേതാക്കൾ.