Thursday, January 23, 2025
Art & CultureLatest

മാപ്പിള പാട്ടിനെ ജനകീയമാക്കിയതിൽ മുഖ്യ പങ്ക് വി എം കുട്ടിയുടെതെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി


കോഴിക്കോട് -മാപ്പിള പാട്ടിനെ ജനകീയമാക്കിയതിൽ മുഖ്യ പങ്ക്
വി എം കുട്ടിയുടെതെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി.കേളി- കേരള യുടെ നേതൃത്വത്തിൽ കെ പി കേശവമേനോൻ ഹാളിൽ സംഘടിപ്പിച്ച വി എം കുട്ടി ഒന്നാം സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ.ടി.
സ്കൂൾ കലോത്സവങ്ങൾ ഇല്ലായിരുന്നെങ്കിൽ യഥാർത്ഥ മാപ്പിള പാട്ടുകൾ ഇല്ലാതാകുമായിരുന്നു. ഇതിനായാണ് മത്സരങ്ങളിൽ പല നിബന്ധനകളും കൊണ്ടു വന്നത്. പല പാരമ്പര്യ കലകളുടെയും സ്ഥിതി ഇതു തന്നെയാണ്.വി എം കുട്ടിയുടെ ഇടപെടലിൽ മാപ്പിള പാട്ടിന്റെ ജനകീയത വർദ്ധിച്ചു. പാട്ടിലും ചിത്രരചനയിലും മറ്റും ഏറെ പ്രശസ്തി ഉണ്ടായിട്ടും ആളുകളോട് നല്ല രീതിയിൽ പെരുമാറിയ വ്യക്തിത്വമായിരുന്നു വി എം കുട്ടിയുടേതാണെന്നും അദ്ദേഹം അനുസ്മരിച്ചു.കെ . ഇ .എൻ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തി.
മിത്തോ ക്രസിയും ഓട്ടോക്രസിയും കൂടി നമ്മുടെ നാട് ഭരിക്കുന്ന ഒരു കാലത്ത്,തന്റെ കലയിലൂടെ മതനിരപേക്ഷതയെ സമൂഹത്തിന് മനസ്സിലാക്കി കൊടുത്ത വ്യക്തത്വമായിരുന്നു വി.എം. കുട്ടിയെന്ന് കെ .ഇ എൻ അഭിപ്രായപ്പെട്ടു.
മുഴുവൻ മനുഷ്യരുടെയും മനസ്സ് ഏതു സമയത്തും ജീർണത പൊങ്ങി വരാവുന്ന അവസ്ഥയിലായെന്നും അദ്ദേഹം പറഞ്ഞു.കേളി – കേരള പ്രസിഡന്റ് ടി പി ചെറൂപ്പ അധ്യക്ഷത വഹിച്ചു. ആശ സെക്രട്ടറി കെ കെ അബ്ദു സലാം, വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജ്യൻ ട്രഷറർ രാമചന്ദ്രൻ പേരാമ്പ്ര എന്നിവർ സംസാരിച്ചു. കേളി കേരള ജനറൽ സെക്രട്ടറി കെ പി യു അലി സ്വാഗതവും പ്രകാശ് പൊതായ നന്ദിയും പറഞ്ഞു. തുടർന്ന് ഗായകൻ ഫൈസൽ എളേറ്റിൽ ന്റെ നേതൃത്ത്വത്തിൽ വി എം കുട്ടിയുടെ ഗാനങ്ങൾ കോർത്തിണക്കി ഐ പി സിദ്ദിഖ്, മണ്ണൂർ പ്രകാശ്, എം എ ഗഫൂർ , വിളയിൽ ഫസീല, മുക്കം സാജിത, സീന രമേശ്, അനാമിക സിത്തു , ഹാരിസ് കാലിക്കറ്റ് എന്നിവർ ഒരുക്കിയ സംഗീത വിരുന്നും ഉണ്ടായിരുന്നു.

 


Reporter
the authorReporter

Leave a Reply